Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിതരുടെ വീട്ടിലെ...

ദലിതരുടെ വീട്ടിലെ പ്രാതലിന്​ ബി.ജെ.പിക്ക്​ എന്തൊരു പ്രിയം !

text_fields
bookmark_border
ദലിതരുടെ വീട്ടിലെ പ്രാതലിന്​ ബി.ജെ.പിക്ക്​ എന്തൊരു പ്രിയം !
cancel

ബംഗളൂരു: ദലിതരുടെ വീട്ടിലെ പ്രാതലിന്​ ബി.ജെ.പി നേതാക്കൾക്ക്​ ഇപ്പോൾ പ്രത്യേക രുചിയാണ്​. ഒരാഴ്​ച മുമ്പ്​ ദലിത​​​െൻറ വീട്ടിൽ പ്രാതലിന്​ തയാറാക്കിയ ഭക്ഷണം കഴിക്കാതെ ഹോട്ടലിൽനിന്ന്​ ഇഡ്​ഡലിയും വടയും വരുത്തിക്കഴിച്ച യെദിയൂരപ്പയുടെ ചെയ്​തി വിമർശനങ്ങളേറ്റുവാങ്ങിയതോടെയാണ്​ ജാള്യം മറക്കാൻ ദലിത്​ വീട്ടിലെ പ്രാതലിന്​ ബി.ജെ.പി നേതാക്കളുടെ തിരക്ക്​.  ചൊവ്വാഴ്​ച സൗത്​​ ബംഗളൂരുവിലെ ബൊമ്മനഹള്ളി മണ്ഡലത്തിലെ ഹൊഗസാന്ദ്രയിലെ നാരായണ​​​െൻറ വീട്ടിൽ കേന്ദ്രമന്ത്രിയും ബെളഗാവിയിലെ ഗംഗാവാഡി കോളനിയിലെ പാർട്ടി അനുഭാവിയുടെ വീട്ടിൽ യെദിയൂരപ്പയും  രാവിലെ ഭക്ഷണം കഴിക്കാനെത്തി. 

നാരങ്ങച്ചോറും ചപ്പാത്തിയും കഴിച്ച മന്ത്രി, രുചികരമായ ഭക്ഷണമായിരുന്നു അതെന്നും ത​​​െൻറ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നാണെന്നും പറഞ്ഞു. യെദിയൂരപ്പയോ​െടാപ്പം സംസ്​ഥാന ജനറൽ സെക്രട്ടറി ആർ. രവികുമാർ അടക്കമുള്ളവരും ചേർന്നു. മേയ്​ 19ന്​ ചിത്രദുർഗയിലെ കെലക്കോട്ടയിൽ  ദലിത്​ വീട്​ സന്ദർശിക്കവെയാണ്​ യെദിയൂരപ്പ വീട്ടുകാർ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാതെ ഹോട്ടൽ ഭക്ഷണം വരുത്തിയത്​. ഇത്​ ജാതി​വിവേചനമാണെന്ന്​ ചൂണ്ടിക്കാട്ടി മാണ്ഡ്യ സ്വദേശി വെങ്കടേശ്​ പൊലീസിൽ പരാതിപ്പെട്ടതോടെയാണ്​ സംഭവം വിവാദമായത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yeddyurappabreakfastat Dalit
News Summary - Yeddyurappa has breakfast at Dalit worker's home
Next Story