Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െയദിയൂരപ്പ 1800 കോടി...

​െയദിയൂരപ്പ 1800 കോടി രൂപയോളം കോഴ നൽകി; ഡയറിക്കുറിപ്പ്​ പുറത്തുവിട്ട് 'കാരവൻ’ മാഗസിൻ

text_fields
bookmark_border
​െയദിയൂരപ്പ 1800 കോടി രൂപയോളം കോഴ നൽകി; ഡയറിക്കുറിപ്പ്​ പുറത്തുവിട്ട് കാരവൻ’ മാഗസിൻ
cancel

ന്യൂ​​ഡ​​ൽ​​ഹി: ബി.​​ജെ.​​പി കേ​​ന്ദ്ര ക​​മ്മി​​റ്റി​​ക്കും മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളാ​​യ എ​​ൽ.​​കെ. അ​ ​ദ്വാ​​നി, മു​​ര​​ളി മ​​നോ​​ഹ​​ർ ജോ​​ഷി, കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രാ​​യ അ​​രു​​ൺ ജെ​​യ്​​​റ്റ്​​​ലി, രാ ​​ജ്​​​നാ​​ഥ്​ സി​​ങ്, നി​​തി​​ൻ ഗ​​ഡ്​​​ക​​രി എ​​ന്നി​​വ​​ർ​​ക്കും മു​​ൻ ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത് രി ബി.​​​എ​​സ്.​ ​െയ​​ദി​​യൂ​​ര​​പ്പ 1800 കോ​​ടി രൂ​​പ​​യോ​​ളം കോ​​ഴ ന​​ൽ​​കി​​യ​​തിെ​ൻ​റ ഡ​​യ​​റി​​ക്കു​​ റി​​പ്പ്​ ‘കാ​​ര​​വ​​ൻ’ മാ​​ഗ​​സി​​ൻ പു​​റ​​ത്തു​​വി​​ട്ടു. ബി.​​ജെ.​​പി നേ​​താ​​ക്ക​​ൾ​​ക്ക്​ പു​​റ​​മെ അ ം​​ഗ​​ങ്ങ​​ൾ​​ക്കും ജ​​ഡ്​​​ജി​​മാ​​ർ​​ക്കും അ​​ഭി​​ഭാ​​ഷ​​ക​​ർ​​ക്കും കോ​​ടി​​ക​​ൾ കോ​​ഴ ന​​ൽ​​കി​​യ ​​തി​െ​ൻ​റ ക​​ണ​​ക്കു​​ക​​ൾ അ​​ട​​ങ്ങു​​ന്ന ഡ​​യ​​റി ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ്​ പി​​ടി​​ച്ചെ​​ടു​ ​ത്ത്​ ര​​ണ്ട്​ വ​​ർ​​ഷ​​മാ​​യി​​ട്ടും അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ത്ത​​തി​​നി​​ട​​യി​​ലാ​​ണ്​ ‘കാ​​ര​​വ ​​ൻ’ ഞെ​​ട്ടി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്.

ക​​ർ​​ണാ​​ട​​ക നി​​യ​​മ​​സ​​ഭ​​യു​​ടെ 2009ലെ ​​ഡ​​യ​​റി​​യി​​ൽ സ്വ​​ന്തം കൈ​​പ്പ​​ട​​യി​​ലാ​​ണ്​ യെ​​ദി​​യൂ​​ര​​പ്പ ​കൊ​​ടു​​ത്ത കോ​​ടി​​ക​​ളു​​ടെ ക​​ണ​​ക്കു​​ക​​ള​​ത്ര​​യും രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്ന്​ കാ​​ര​​വ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. ബി.​​ജെ.​​പി കേ​​ന്ദ്ര ക​​മ്മി​​റ്റി​​ക്ക്​ 1000 കോ​​ടി രൂ​​പ​​യും ജ​​ഡ്​​​ജി​​മാ​​ർ​​ക്ക്​ 250 കോ​​ടി രൂ​​പ​​യ​ും അ​​രു​​ൺ ജെ​​യ്റ്റ്​​​ലി, നി​​തി​​ൻ ഗ​​ഡ്​​​ക​​രി​ എ​​ന്നി​​വ​​ർ​​ക്ക്​ 150 കോ​​ടി രൂ​​പ വീ​​ത​​വും രാ​​ജ്​​​നാ​​ഥ്​ സി​​ങ്ങി​​ന്​ 100 കോ​​ടി രൂ​​പ​​യും എ​​ൽ.​​കെ. അ​​ദ്വാ​​നി​​ക്കും മു​​ര​​ളി മ​​നോ​​ഹ​​ർ ജോ​​ഷി​​ക്കും​ 50 കോ​​ടി രൂ​​പ വീ​​ത​​വും കൊ​​ടു​​ത്ത​​താ​​യി ഡ​​യ​​റി​​യി​​ലു​​ണ്ട്. ഗ​​ഡ്​​​ക​​രി​​ക്ക്​ ആ​​ദ്യം കൊ​​ടു​​ത്ത 150 കോ​​ടി രൂ​​പ കൂ​​ടാ​​തെ മ​​ക​െ​ൻ​റ വി​​വാ​​ഹ ച​​ട​​ങ്ങി​​ന്​ 10 കോ​​ടി രൂ​​പ വേ​​റെ ന​​ൽ​​കി​​യെ​​ന്നും ഡ​​യ​​റി​​യി​​ലു​​ണ്ട്. ത​െ​ൻ​റ കേ​​സ്​ ന​​ട​​ത്തു​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ർ​​ക്ക്​ ഫീ​​സി​​ന​​ത്തി​​ൽ 50 കോ​​ടി രൂ​​പ ന​​ൽ​​കി​​യ​​താ​​യും യെ​​ദി​​യൂ​​ര​​പ്പ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

b.s-yedyurappa
കാരവൻ പുറത്ത്​ വിട്ട യെദിയൂരപ്പയുടെ ഡയറിക്കുറിപ്പുകൾ

2008 ​േമ​​യ്​ മു​​ത​​ൽ 2011 ജൂ​​ലൈ വ​​രെ ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന യെ​​ദി​​യൂ​​ര​​പ്പ സ്വ​​ന്തം ഡ​​യ​​റി​​യി​​ലെ 2009 ജ​​നു​​വ​​രി 17​െൻ​​റ പേ​​ജി​​ലാ​​ണ്​​ ബി.​​ജെ.​​പി നേ​​താ​​ക്ക​​ൾ​​ക്ക്​ കൊ​​ടു​​ത്ത കോ​​ടി​​ക​​ളു​​ടെ കോ​​ഴ​​ക്ക​​ണ​​ക്ക്​ എ​​ഴു​​തി​​വെ​​ച്ച​​ത്. കോ​​ഴ കൊ​​ടു​​ത്ത ജ​​ഡ്ജി​​മാ​​രു​​ടെ​​യും അ​​ഭി​​ഭാ​​ഷ​​ക​​രു​​ടെ​​യും പേ​​രു​​ക​​ൾ എ​​ഴു​​തി​​യി​​ട്ടി​​ല്ല. രേ​​ഖ വ്യാ​​ജ​​മാ​​ണെ​​ന്ന്​​​ബി.​​ജെ.​​പി പ്ര​​തി​​ക​​രി​​ച്ച​​പ്പോ​​ൾ ഡ​​യ​​റി​​ക്കു​​റി​​പ്പി​​നെ​​ക്കു​​റി​​ച്ച്​ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന്​ കോ​​ൺ​​ഗ്ര​​സ്​ ആ​​വ​​ശ്യ​​പ്പെ​​ട്ടു.കോ​​ടി​​ക​​ളു​​ടെ കോ​​ഴ വി​​വ​​ര​​മു​​ള്ള യെ​​ദി​​യൂ​​ര​​പ്പ​​യു​​ടെ ഡ​​യ​​റി ത​​ങ്ങ​​ൾ​​ക്ക്​ ല​​ഭി​​ച്ച വി​​വ​​രം 2017ൽ ​​ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ്​ കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി അ​​രു​​ൺ ജെ​​യ്​​​റ്റ്​​​ലി​​യെ അ​​റി​​യി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും അ​േ​​ന്വ​​ഷ​​ണ​​ത്തി​​നോ തു​​ട​​ർ ന​​ട​​പ​​ടി​​ക്കോ അ​​ദ്ദേ​​ഹം അ​​നു​​മ​​തി ന​​ൽ​​കി​​യി​​ല്ല.

2017ൽ ​​ല​​ഭി​​ച്ച ഡ​​യ​​റി​​യി​​ൽ തു​​ട​​ർ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​തെ എ​​ന്തു​െ​​കാ​​ണ്ടാ​​ണ്​ മോ​​ദി സ​​ർ​​ക്കാ​​ർ അ​​ട​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന്​ കാ​​ര​​വ​​ൻ മാ​​ഗ​​സി​െ​ൻ​റ എ​​ഡി​​റ്റ​​ർ​​മാ​​രി​​ലൊ​​രാ​​ളാ​​യ ഹ​​ർ​​തോ​​ഷ്​ സി​​ങ്​​ ബാ​​ൽ ചോ​​ദി​​ച്ചു. വാ​​ർ​​ത്ത പു​​റ​​ത്തു​​വ​​ന്ന​​തി​​ന്​ തൊ​​ട്ടു​​പി​​ന്നാ​​ലെ കേ​​ന്ദ്ര പ്ര​​ത്യ​​ക്ഷ നി​​കു​​തി ബോ​​ർ​​ഡ്​ (സി.​​ടി.​​ബി.​​ടി) വി​​ശ​​ദീ​​ക​​ര​​ണ​​ക്കു​​റി​​പ്പി​​റ​​ക്കി. ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പി​​ന്​ ക​​ർ​​ണാ​​ട​​ക​​യി​​ലെ കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വ്​ ഡി.​​കെ. ശി​​വ​​കു​​മാ​​ർ കൈ​​മാ​​റി​​യ രേ​​ഖ​​യാ​​ണി​​തെ​​ന്നും ഒ​​രു ഡ​​യ​​റി​​യു​​ടെ പ​​ക​​ർ​​പ്പാ​​ണെ​​ന്നും ഒ​​റി​​ജി​​ന​​ൽ അ​​ല്ലെ​​ന്നും സി.​​ടി.​​ബി.​​ടി പ​​റ​​യു​​ന്നു.

bsyeddyurappa


ആരോപണം തെറ്റ്​; മാനനഷ്​ടക്കേസ്​ നൽകും -യെദിയൂരപ്പ
ബംഗളൂരു: രാഷ്​ട്രീയ ലാഭം മുന്നിൽക്കണ്ടാണ്​ കോൺഗ്രസ്​ തനിക്കെതിരെ 1800 കോടിയുടെ അഴിമതിയാരോപണം ഉന്നയിക്കുന്നതെന്നും കോൺഗ്രസ്​ നേതാക്കൾക്കെതിരെ മാനനഷ്​ടക്കേസ്​ നൽകുമെന്നും ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ ബി.എസ്​. യെദിയൂരപ്പ പ്രതികരിച്ചു. ഇൗ ആരോപണങ്ങൾ മുമ്പും തനിക്കെതിരെ ഉന്നയിച്ചതാണെന്നും അടിസ്​ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ആ രേഖയും ​ൈകയെഴുത്തും ഒപ്പും വ്യാജമാണെന്ന്​ ആദായനികുതി വകുപ്പ്​ കണ്ടെത്തിയിരുന്നു. നാടിനു മുന്നിൽ കോൺഗ്രസിന്​ വികസന കാര്യങ്ങളൊന്നും ചർച്ച ചെയ്യാനില്ല. ബി.ജെ.പിയുടെയും നരേന്ദ്ര മോദിയു​െടയും ജനകീയത കണ്ട്​ വിറളിപിടിച്ച കോൺഗ്രസ് ​തെര​ഞ്ഞെടുപ്പിനുമു​​േമ്പ പരാജയം സമ്മതിച്ചതി​​​െൻറ തെളിവാണ്​ തനിക്കെതിരായ അഴിമതി ആരോപണമെന്നും യെദിയൂരപ്പ പറഞ്ഞു.

കോഴയിടപാട്​ ലോക്​പാൽ അന്വേഷിക്കണമെന്ന്​ കോൺ​ഗ്രസ്​
ന്യൂഡൽഹി: ബി.ജെ.പിയുടെ കേന്ദ്രനേതാക്കൾക്കും ജഡ്​ജിമാർക്കും മറ്റുമായി 1800 കോടി രൂപ കോഴ നൽകിയെന്ന യെദിയൂരപ്പ ഡയറിക്കുറിപ്പുകൾ സംബന്ധിച്ച അന്വേഷണം അഴിമതി നിരോധന സംവിധാനമായ ലോക്​പാലിന്​ കൈമാറണമെന്ന്​ കോൺഗ്രസ്​.

യെദിയൂരപ്പയും അടുത്തിടെ അന്തരിച്ച മുൻമന്ത്രി അനന്ത്​കുമാറും പണമിടപാട്​, ഡയറിക്കാര്യങ്ങൾ സംസാരിക്കുന്നതി​​​െൻറ വിഡിയോ പുറത്തുവിട്ടുകൊണ്ട്​, കോഴയിടപാടിനെക്കുറിച്ച്​ 2017 ഫെബ്രുവരിയിൽ കോൺഗ്രസ്​ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. 1000 കോടിരൂപ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്​ നൽകിയതായും അതിൽ പറഞ്ഞിരുന്നു. ഇത്​ അനന്ത്​കുമാറോ യെദിയൂരപ്പയോ നിഷേധിച്ചില്ലെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന്​ കോൺഗ്രസ്​ വക്താവ്​ രൺദീപ്​സിങ്​ സുർജേവാല വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.

ഡയറി ആദായനികുതി വകുപ്പി​​​െൻറ റെയ്​ഡിൽ പിടിച്ചെടുത്തു. നേതാക്കൾക്ക്​ നൽകിയ പണത്തി​​​െൻറ കണക്കുകൾ യെദിയൂരപ്പയുടെ സ്വന്തം കൈപ്പടയിൽ എഴുതിയതാണ്​. ഒാരോ പേജിലും ഒപ്പുവെച്ചിട്ടുണ്ട്​. ഇൗ ഡയറി ഇപ്പോൾ പുറത്തുവന്നതെങ്ങനെയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. അതിലെ ഒപ്പ്​ യെദിയൂരപ്പയുടേതാണോ, 1800 കോടി രൂപ ആർക്കൊക്കെ വിതരണം ചെയ്​തു, ആരിൽ നിന്നൊക്കെ കിട്ടി, ആരാണ്​ കോഴയിടപാടി​​​െൻറ പ്രധാന ഉത്തരവാദി തുടങ്ങിയ കാര്യങ്ങൾ ബി.ജെ.പി നേതൃത്വം വിശദീകരിക്കണം. കേന്ദ്ര നേതൃത്വത്തിനാണ്​ പണം കിട്ടിയതെന്നിരിക്കേ, പ്രധാനമന്ത്രി ന​േ​രന്ദ്ര മോദി അന്വേഷണം നേരിടാൻ തയാറാകണമെന്നും സുർജേവാല ആവശ്യപ്പെട്ടു.

പിന്നിൽ ശിവകുമാർ -ബി.ജെ.പി
ന്യൂഡൽഹി: യെദിയൂരപ്പ ഡയറി നുണകളു​െട വലയാണെന്നും അതിനുപിന്നിൽ കോൺഗ്രസ്​ നേതാവ്​ ശിവകുമാറാണെന്നും ബി.ജെ.പി നേതാവും കേന്ദ്ര നിയമമന്ത്രിയുമായ രവിശങ്കർ പ്രസാദ്​ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യെദിയൂരപ്പ ഡയറി എഴുതാറില്ലെന്ന്​ അദ്ദേഹം ത​െന്ന വ്യക്തമാക്കിയതാണ്​. കേസിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയാണെന്നും രവിശങ്കർ പ്രസാദ്​ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yeddyurappamalayalam newsScam alligationsBJP
News Summary - Yeddy Diaries' Turn Up Poll Heat, Congress Says-india news
Next Story