മാലേഗാവ്: വിധി ആശ്ചര്യപ്പെടുത്തുന്നത് –െയച്ചൂരി
text_fieldsന്യൂഡൽഹി: 2008ലെ മാലേഗാവ് കേസിൽ ലെഫ്. കേണൽ പുേരാഹിതിന് ജാമ്യം ലഭിച്ച കോടതി വിധി വിചിത്രവും ആശ്ചര്യപ്പെടുത്തുന്നതുമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജാമ്യം ലഭിക്കാനുണ്ടായ കാരണത്തിന് എൻ.െഎ.എ വിശദീകരണം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.െഎ.എയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും -യെച്ചൂരി പറഞ്ഞു.
എൻ.െഎ.എ ചീഫിന് കാലാവധി നീട്ടി നൽകിയതിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത് നീട്ടിനൽകലുകളുടെ ഒരു സർക്കാറാണ്.
പുരോഹിതിന് ജാമ്യം ലഭിച്ച നടപടി അദ്ദേഹം പ്രതിയല്ല എന്നും നിഷ്കളങ്കനല്ല എന്നതിനും തെളിവല്ല എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
