Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസുമായി ദേശീയതലത്തിൽ സഹകരണം ഉണ്ടാകില്ലെന്ന് യെച്ചൂരി
text_fieldsbookmark_border
ന്യൂഡൽഹി: കോൺഗ്രസുമായി ദേശീയതലത്തിൽ സഹകരണം ഉണ്ടാകില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. പ്രത്യേക സാഹചര്യത്തിലാണ് ത്രിപുരയിൽ കോൺഗ്രസുമായി സഹകരിച്ചത്. എന്നാൽ, ദേശീയതലത്തിൽ ഈ മോഡൽ നടപ്പാക്കില്ലെന്നും യെച്ചൂരി പറഞ്ഞു. ത്രിപുരയിൽ കോൺഗ്രസ് പങ്കാളത്തത്തോടെ സർക്കാരുണ്ടാക്കണോ എന്ന് ഫലം വന്നശേഷം തീരുമാനിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. അതേസമയം ഇടത്-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിനായിരക്കുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

