Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ വീണ്ടും...

യു.പിയിൽ വീണ്ടും ജാതിവെറി; ദലിത്​ യുവാവിനോട്​ കൊടും ക്രൂരത, സംഭവത്തി​െൻറ വീഡിയോ എടുത്ത്​ പ്രചരിപ്പിച്ചു​

text_fields
bookmark_border
Year-Old Dalit Threatened, Forced to Shave Moustache in UP
cancel

22 കാരനായ ദലിത് യുവാവിനെ ഭീഷണിപ്പെടുത്തി മീശ വടിപ്പിച്ചതായി പരാതി. യുപിയിലെ സഹാറൻപുരിലാണ്​ സംഭവം. അക്രമികൾ സംഭവത്തി​െൻറ വീഡിയോ എടുത്ത്​ പ്രചരിപ്പിച്ചിട്ടുമുണ്ട്.​ ബാഡ്‌ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഷിംലാന ഗ്രാമത്തിലാണ് പരാതി റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. എഞ്ചിനീയറിങ്​ വിദ്യാർഥിയായ രജത് എന്ന ദലിത് യുവാവിനെ മീശ മുറിക്കാൻ സവർണ്ണ വിഭാഗത്തിൽപ്പെട്ട ഒരു കൂട്ടം ആളുകൾ നിർബന്ധിക്കുകയായിരുന്നു. രജതിനെ ബലമായി ബാർബർ ഷോപ്പിലേക്ക് കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി മീശവടിപ്പിച്ചതായും ബാഡ്‌ഗാവ് പോലീസിന്​ നൽകിയ പരാതിയിൽ പറയുന്നു.


'ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ എന്നെ പിടിച്ചുവയ്​ക്കുകയും അധിക്ഷേപിക്കുകയും ചെയ്​തു. അവർ കത്തിയും നാടൻ തോക്കുകളും കാണിച്ച് എന്നെ ബാർബർ ഷോപ്പിലേക്ക് കൊണ്ടുപോയി. കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തി മീശ വടിപ്പിക്കുകയായിരുന്നു'-രജത് ത​െൻറ പരാതിയിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ബാർബർ ഷോപ്പിൽ ഇരിക്കുന്ന രജതിനേയും ചുറ്റും കൂടി നിൽക്കുന്നവരേയും കാണാം.


'എന്തുകൊണ്ടാണ് മീശ വടിച്ചതെന്ന്​ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞാൻ ചോദിച്ചു. അവൻ വളരെയധികം ഭയപ്പെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്​തതെന്നാണ്​ അവൻ ആദ്യം പറഞ്ഞത്​. പിന്നീടാണ്​ വീഡിയോ പുറത്തുവന്നത്​. ഭയന്നാണ്​ അവൻ കാര്യം വെളിപ്പെടുത്താതിരുന്നത്​'-രജത്തി​െൻറ ജ്യേഷ്ഠൻ സോനു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dalit youthForcedMoustacheUP
Next Story