Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്താൻകോട്ട്​ മുതൽ...

പത്താൻകോട്ട്​ മുതൽ നോട്ട്​ അസാധുവാക്കൽ വ​രെ – ഇന്ത്യ 2016

text_fields
bookmark_border
പത്താൻകോട്ട്​ മുതൽ നോട്ട്​ അസാധുവാക്കൽ വ​രെ – ഇന്ത്യ 2016
cancel

പത്താൻകോട്ട്​ ഭീകരാക്രമണം

ഇന്ത്യ – പാക്​ ബന്ധത്തിൽ വിള്ളൽ വീഴ്​ത്തിയ സംഭവമായിരുന്നു പത്താൻകോട്ട്​ ഭീകരാക്രമണം.   ജനുവരി രണ്ടിന്​ പഞ്ചാബിലെ പത്താൻകോട്ട്​ വ്യോമതാവളത്തിൽ ഭീകരാക്രമണം. ഇന്ത്യ – പാക്​ നയതന്ത്ര ചർച്ചകൾ തുടങ്ങാനിരിക്കെയായിരുന്നു ആക്രമണം. മലയാളിയായ എൻഎസ്​ജി കമാൻഡോ ലഫ്​. കേണൽ ഇകെ നിരഞ്​ജൻ അടക്കം ഒമ്പത്​ സൈനികർ വീരമൃത്യൂ വരിച്ചു. ആക്രമണത്തെ തുടർന്ന്​ ചർച്ചകൾ നിർത്തിവെച്ചു.  പുതുവർഷ ദിനത്തിൽ പഞ്ചാബ്​ ഗുർദാസ്​പൂർ എസ്​പി സൽവീന്ദർ സിങ്ങിനെ അജ്​ഞാതർ തട്ടിക്കൊണ്ടു പോയെന്ന്​ പറയപ്പെടുന്ന സംഭവത്തോടെയാണ്​ ​ ആക്രമണത്തി​െൻറ തുടക്കം. ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന സംശയത്തെ തുടർന്ന്​ ദിവസ​ങ്ങളോ​ളം സൈനിക താവളത്തിൽ തിരച്ചിൽ നടത്തി. ദിവസങ്ങൾ നീണ്ടു നിന്ന ഒാപറേഷൻ ജനുവരി നാലിന്​ അവസാന ഭീകരനെയും വധിച്ചതിനെതുടർന്നാണ്​ അവസാനിപ്പിച്ചത്​. ​
 
ജെഎൻയു; കനയ്യകുമാർ

വിദ്യാർത്ഥി സംഘടനകൾ  2016 ഫെബ്രുവരി  9 നു ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) വധശിക്ഷക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നു. പാർലമെൻറ്​ ആക്രമണക്കേസിൽ വധശിക്ഷ ലഭിച്ച അഫ്​സൽ ഗുരുവി​െൻറ മൂന്നാം ചരമവാർഷികത്തിൽ A country without a post office  എന്നപേരിലാണ്​ പരിപാടി സംഘടിപ്പിച്ചത്​.  കാമ്പസിൽ പ്രതിഷേധം നടത്തി.
 

പരിപാടിക്ക്​  അനുമതി നൽകിയ സർവകലാശാല അധികൃതർ പിന്നീട് എബിവിപിയുടെ പ്രതിഷേധത്തെത്തുടർന്ന് അനുമതി നിഷേധിച്ചെങ്കിലും പരിപാടി നടന്നു. ഇത്​ രാജ്യം മുഴുവൻ ചർച്ചയായി . ഇൗ പരിപാടയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നു എന്നതായിരുന്നു പ്രധാന ആരോപണം. വിദ്യാർഥി യൂനിയൻ നേതാവ്​ കനയ്യകുമാറിനെയും  ഉമർ ഖാലിദ്നെയു പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്​തു. വിദ്യാർഥികൾ ഇന്ത്യാവിരുദ്ധ ആസാദി മുദ്രാവാക്യങ്ങൾ വിളിക്കുന്ന വിഡിയോ ചില ചാനലുകൾ പുറത്തുവി​െട്ടങ്കിലും അത്​ കൃ​ത്രിമമായി നിർമിച്ചതാണെന്ന്​  തെളിഞ്ഞു.


രോഹിത് വെമുലയുടെ ആത്മഹത്യ

ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ ദലിത്​ വിവേചനത്തി​െൻറ ജാതി വിവേചനത്തി​െൻറ ഇരയാണ്​ ഹൈദരാബാദ്  കേന്ദ്ര സർവകലാശാലയിൽ ജീവനൊടുക്കിയ  ദലിത്​ ഗവേഷകൻ രോഹിത് വെമുല. അംബേദ്​കർ സ്​റ്റുഡൻറ്​സ്​ അസോസിയേഷൻ പ്രവർത്തകനായിരുന്നു ​േരാഹിത്​ വെമുല. തടഞ്ഞുവെച്ച ​ഫെ​േലാഷിപ്പ്​ അനുവദിച്ചില്ലെങ്കിൽ പകരം കുറച്ച്‌ വിഷമോ കയറോ ആവശ്യപ്പെട്ട്​ രോഹിത്​ സർവകലാശാല വി സി ക്ക്‌ അയച്ചിരുന്നു. പിന്നീട്​ എ.ബി.വി.പിയുടെ നേതാവിനെ മർദിച്ചെന്ന ആരോപണത്തിൽ​ രോഹിത് ഉള്‍പ്പെടെയുള്ള ദലിത് ഗവേഷക വിദ്യാര്‍ഥികളെ സസ്​പെൻഡ്​ ചെയ്യുന്നു. ​ഹോസ്​റ്റലിൽ നിന്ന്​ പുറത്താക്കിയ ശേഷം ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതിൽ നിന്നും സർവകലാശാല വിലക്കി. ഇതിനെതികെ കാമ്പസിൽ പ്രതിഷേധം നടക്കുന്നതിനെ  ജനുവരി17 നാണ്​​ സർവകലകശാല കോളജ് ഹോസ്റ്റലില്‍  ​രോഹിത്​ ജീവനൊടുക്കിയത്​. ​ രോഹിത്​ വെമുലയു​െട ജീവത്യാഗം ദലിത്​ അതിക്രമൾക്കെതിരായ രാജ്യവ്യാപക പ്ര​േക്ഷാഭത്തിന് കാരണമായി. ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ ജാതി വിവേചനത്തി​െൻറയും അയിത്തത്തിന്‍റെയും ഭീകരത ഭീകരത തുറന്നുകാട്ടുന്നതായിരുന്നു  ആത്​മഹത്യ കുറിപ്പ്​.
....The value of a man was reduced to his immediate identity and nearest possibility. To a vote. To a number. To a thing. Never was a man treated as a mind. As a glorious thing made up of star dust. In every field, in studies, in streets, in politics, and in dying and living.
I am writing this kind of letter for the first time. My first time of a final letter. Forgive me if I fail to make sense.
My birth is my fatal accident. I can never recover from my childhood loneliness. The unappreciated child from my past....

ബുർഹാൻവാനി കശ്​മീർ കർഫ്യൂ– പെല്ലറ്റ്​ ഷെൽ
ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ ജൂലൈ എട്ടിന്​ സുരക്ഷാസേന വധിച്ചു. തുടർന്ന്​ കശ്​മീരി​െൻറ വിവിധ ഭാഗങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നു. കൂട്ടമായി തെരുവിലറങ്ങിയ യുവാക്കളെയും കുട്ടികളെയും നിയന്ത്രിക്കാൻ സൈന്യം പെല്ലറ്റ്​ ഷെല്ലുകൾ പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന്​ തുടർച്ചയായി 50 ദിവസത്തിലധികം കശ്​മീരിൽ കർഫ്യൂ ഏർപ്പെടുത്തി.

ചത്ത പശ​ുവി​െൻറ തോലുരിഞ്ഞതിന്​ ദലിതർക്ക്​ മർദനം

പശു ഇറച്ചി വീട്ടിൽ സൂക്ഷിച്ചെന്ന്​ ​ ആരോപിച്ച്​ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ്​ അഖ്​ലാഖ്​ 2015 ​െൻറ ഒാർമചിത്രമായിരുന്നു.  ചത്ത പശുവി​െൻറ തോലുരിഞ്ഞതിന്​ ഗോവധം ആരോപിച്ച്​  ഏഴ് ദലിത്​ യുവാക്കളെ ഗുജറാത്തിലെ ഉനയിൽ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറത്തില്‍ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിനും രാജ്യവ്യാപക പ്രതിഷേധത്തിനും ഇത്​ ഇടയാക്കിയിരുന്നു.

പശ​ു നിങ്ങളുടെ അമ്മയാണെങ്കിൽ ചത്ത പശുവിനെ നിങ്ങൾ തന്നെ കുഴിച്ചിടണമെന്ന്​ ആവശ്യപ്പെട്ട്​ ദലിത്​ വിഭാഗങ്ങൾ സംഘടിച്ചു. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ ‘അസ്മിത യാത്ര’ ആരംഭിച്ചു.  . ചത്ത കാലികളെ സംസ്കരിക്കുന്ന തങ്ങളുടെ പാരമ്പര്യ തൊഴിൽ ഉപേക്ഷിക്കണമെന്ന് ദലിത് സമൂഹത്തോട് ജിഗ്​നേഷ്​ മേവാനി ആഹ്വാനം ചെയ്തു


ഉറി ഭീകരാക്രമണം

കശ്മീരിൽ ഉറി കരസേനാ താവളത്തിൽ  ഭീകരാക്രമണത്തിൽ 19 സൈനികർക്കു വീരമൃത്യു. സെപ്റ്റംബർ 18-ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. നാലു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.  ഭീകരസംഘടനയായ ജെയ്​ശെ  മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്ന്​ ആരോപണം. കരസേനാ താവളത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സമ്മതിച്ചു.

സർജിക്കൽ സ്​ട്രൈക്ക്​

പാക്​ അധീന കശ്​മീരിലെ ഭീകരവാദ കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തുന്നു. ഉറി ഭീകരാക്രമണത്തിന്​ പകരം വീട്ടാനാണ്​ നിയന്ത്രണ രേഖ ​കടന്നുള്ള സൈനിക നടപടിക്ക്​ ഇന്ത്യ മുതിർന്നത്​. ഉറി ഭീകരാക്രമണത്തിന്​ 11 ദിവസം  കഴിഞ്ഞ്​ നടത്തിയ മിന്നലാക്രമണത്തിൽ രണ്ട്​ പാക്​ സൈനികരും നിരവധി ഭീകരവാദികളും കൊല്ലപ്പെട്ടു, മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ്ങാണ് മിന്നലാക്രമണ വിവരം പുറത്തുവിട്ടത്​. ഇന്ത്യ പാക്​ ബന്ധം കൂടുതൽ വഷളാവാൻ സർജിക്കൽ സ്​ട്രൈക്ക്​ കാരണമായി.  പാക്​ സിനിമ താരങ്ങൾക്ക്​ ​ബോളിവുഡ്​ സിനിമ നിർമാതാക്കൾ വി​ലക്കേർപ്പെടുത്തി.

മുഫ്​തി മുഹമ്മദ്​ സഇൗദ്​

ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി സ്ഥാപകനേതാവുമായ മുഫ്തി മുഹമ്മദ് സയ്യിദ് ജനവരി 7-ന് അന്തരിച്ചു. ബി.ജെ.പിയുടെ പിന്തുണയോടെ 2015 മാര്‍ച്ച് ഒന്നിനാണ് മുഫ്തി മുഹമ്മദ് സയ്യിദ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഇന്ത്യയിലെ ആദ്യ മുസ്‌ലിം ആഭ്യന്തരമന്ത്രിയാണ് മുഫ്​തി മുഹമ്മദ്​ സഇൗദ്​. 1989-ല്‍ വി.പി. സിങ് സര്‍ക്കാറിലാണ് ഇദ്ദേഹം ആഭ്യന്ത്രമന്ത്രിയായിരുന്നത്.

മെഹ്​ബൂബ മുഫ്​തി
മാസങ്ങൾ നീണ്ട രാഷ്​ട്രീയ അനിശ്​ചിതത്വത്തിനൊടുവിൽ ജമ്മു കശ്മീരി​െൻറ ആദ്യ വനിതാ മുഖ്യമന്ത്രിയായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) അധ്യക്ഷ മെഹബൂബ മുഫ്തി അധികാരമേറ്റു. പിതാവും പിഡിപി സ്ഥാപക നേതാവുമായ മുഫ്​തി മുഹമ്മദ്​ സഇൗദി​െൻറ മരണത്തോടെയാണ്​ കശ്​മീരിൽ ഭരണസ്​തംഭനമുണ്ടായത്​. പിഡിപി ബിജെപി സഖ്യം തുടരുമോയെന്ന ആശങ്ക അവസാനിപ്പിച്ചാണ്​ മെഹ്​ബൂബ മന്ത്രിസഭ അധികാരമേറ്റത്​.


പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബഹിരാകാശ വിക്ഷേപണ വാഹനത്തി​െൻറ (റീ യൂസബിള്‍ ലോഞ്ച് വെഹിക്കില്‍ - ടെക്‌നോളജി ടെമോണ്‍സ്‌ട്രേഷന്‍: ആര്‍.എല്‍.വി - ടി.ഡി) പരീക്ഷണം വിജയം  ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍.എല്‍.വി ഇന്ത്യ വികസിപ്പിച്ചത്.

നോട്ടുകൾ അസാധുവാക്കി


നവംബർ എട്ടിന്​ രാത്രി എട്ടുമണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്​ത പ്രധാനമന്ത്രി  500, 1000 രൂപ നോട്ടുകൾ അസാധുവാണെന്ന്​ പ്രഖ്യാപിച്ചു. ​​കള്ളപ്പണം ഇല്ലാതാക്കാനുള്ള പദ്ധതിയാ​ ഇതെന്ന്​ പ്രധാനമ​ന്ത്രി ജനങ്ങളോട പറഞ്ഞു. അവധി ദിവസങ്ങൾക്ക്​ ശേഷം തുറന്ന ബാങ്ക്​ ശാഖകൾക്കും എടിഎമ്മിന്​ മുന്നിലും ജനങ്ങൾ പണത്തിനായി ക്യൂവിൽ.

നോട്ടുകള്‍ അസാധുവാക്കിയെതിനെ തുടര്‍ന്നുളള വിവാദങ്ങൾക്കും നോട്ട് പ്രതിസന്ധിക്കും ആഴ്ചകൾ കഴിഞ്ഞിട്ടും അയവു വന്നില്ല. നോട്ടുകൾ പിൻവലിക്കലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണവും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചു.

 

തയാറാക്കിയത്: അൻവർ ജലാൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:year ender 2016india 2016
News Summary - year ender india 2016
Next Story