Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവലത്തോട്ട്​ തിരിയുന്ന...

വലത്തോട്ട്​ തിരിയുന്ന രാഷ്​ട്രീയം

text_fields
bookmark_border
വലത്തോട്ട്​ തിരിയുന്ന രാഷ്​ട്രീയം
cancel

രാജ്യവും ലോകവും തീവ്ര വലതുപക്ഷ​ രാഷ്​ട്രീയത്തി​ലേക്ക്​ നീങ്ങുന്നു​െവന്ന ആപത്​ സൂചനയുമായാണ്​ 2017 കടന്നുപോകുന്നത്​. അമേരിക്ക തീവ്ര വലതുപക്ഷത്തേക്ക്​ നീങ്ങുന്നു എന്ന സൂചന നൽകി റിപബ്ലിക്കൻ നേതാവ്​  ഡോണൾഡ്​ ട്രംപ്​ യു.എസ്​ പ്രസിണ്ടായി അധികാരമേറ്റ വാർത്ത ശ്രവിച്ചായിരുന്നു 2017​​​​​​​െൻറ പ്രഭാതം ആരംഭിച്ചത്​. അമേരിക്കയുടെ 45ാമത്​ പ്രസിഡണ്ടായി ട്രംപ്​ ജനുവരി 20നാണ്​ ചുമതലയേൽക്കുന്നത്​. ജറൂസലം ഇ​സ്രായേൽ തലസ്​ഥാനമായി അംഗീകരിക്കുന്ന​ ട്രംപി​​​​​​​െൻറ ​പ്രഖ്യാപനം കേട്ട നടുക്കത്തോടെ​ ഇൗ വർഷം വിടവാങ്ങുന്നു. ഖത്തറിനെതിരായ സൗദി സഖ്യകക്ഷികളുടെ ഉപരോധവും ലോക രാഷ്​ട്രീയ ഭൂപടത്തിൽ ശ്രദ്ധേയമായ ചലനങ്ങളുണ്ടാക്കി.

donald-trump

37 വർഷം തുടർച്ചയായി സിംബാബ്​വേയുടെ പ്രസിഡണ്ട്​ പദവി അലങ്കരിച്ച ശേഷം അധികാരക്കസേരയിൽ നിന്നിറങ്ങിയ റോബർട്​ മുഗാബെ ഒരു രാജ്യത്തി​​​​​​െൻറ തന്നെ പര്യായമായി മാറുകയായിരുന്നു. സാമ്രാജ്യത്വത്തിനും മുതലാളത്തത്തിനുമെതിരെ വിട്ടുവീഴ്​ചയില്ലാത്ത പ്രതിരോധമായിരുന്നു 93 കാരനായ ഇൗ നേതാവി​​​​​െൻറ രാഷ്​ട്രീയ ജീവിതം. എന്നാൽ, ഇൗ പോരാട്ടത്തിൽ രാജ്യം സാമ്പത്തിക തകർച്ചയിലേക്ക്​ കൂപ്പുകുത്തി. നവംബർ 21 മുഗാബെ പദവിയൊഴിഞ്ഞു. 

പലായനം
ചരിത്രത്തിൽ ഏറെ സമാനതകളില്ലാത്ത ഭരണകൂട ക്രൂരതയിൽ മ്യാൻമറിൽ നിന്ന് ജീവനും കൊണ്ട് ഒാടിയത് 6,26000 റൊഹിങ്ക്യൻ അഭയാർഥികൾ. ആഗസ്തിൽ തുടങ്ങിയ പലായനം മൂന്നു മാസം വരെ തുടർന്നു. മ്യാൻമറിലെ റഖൈൻ സംസ്ഥാനത്തെ റൊഹിങ്ക്യൻ വംശജരെ ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സൈന്യം നടത്തിയ തീവെപ്പിലും കൂട്ടക്കുരുതിയിലും 6700 പേർ കൊല്ലപ്പെെട്ടന്നാണ് കണക്ക്. 

rohingya

കാറ്റലോണിയ
വടക്കു കിഴക്കൻ സ്പെയിനിലെ പ്രദേശങ്ങൾ ചേർന്നുള്ള കാറ്റലോണിയ മാതൃ രാജ്യത്ത് നിന്ന് വേറിട്ട് സ്വാതന്ത്ര രാജ്യമാവാൻ തീരുമാനിച്ചു. ഒക്ടോബർ ഒന്നിന് നടന്ന ഹിത പരിശോധനയിൽ പെങ്കടുത്ത 90 ശതമാനം പേരും സ്വതന്ത്ര കാറ്റലോണിയക്ക് വേണ്ടി വിധിയെഴുതി. ഒക്ടോബർ 27ന് ചേർന്ന് കാറ്റലോണിയ പാർലമ​​​​െൻറ് ഇതിന് അംഗീകാരം നൽകി. എന്നാൽ, ഹിത പരിശോധനയും പാർലമ​​​​െൻറ് നടപടിയും സ്പെയിൻ അംഗീകരിച്ചിട്ടില്ല. 

ദേശീയ രാഷ്​ട്രീയം

​േദശീയ തലത്തിൽ ഉത്തർ പ്രദേശ്​, ഗുജ​റാത്ത് നിയമസഭ തെര​ഞ്ഞെടുപ്പു ഫലങ്ങളും ബിഹാറിലെയും തമിഴ്​നാട്ടിലെയും രാഷ്​ട്രീയ മാറ്റങ്ങളുമാണ്​ മുഖ്യമായും രാജ്യത്തി​​​​​​​െൻറ ഗതി മാറ്റങ്ങൾക്ക്​ ഹേതുവായത്​. നോട്ട്​ നിരോധനം പിന്തുടർന്നെത്തിയ ജി.എസ്​.ടിയും വളരുന്ന മതഅസഹിഷ്​ണുതയും ബി.ജെ.പിയുടെ രാഷ്​ട്രീയ സ്വാധീനത്തിന്​ മങ്ങലേൽപിച്ചിട്ടുണ്ട്​. അതോടൊപ്പം  രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്​ ശക്​തി തിരിച്ചു പിടിക്കുന്നു എന്ന സൂചന നൽകി കൊണ്ടാണ്​ 2017 അസ്​തമിക്കുന്നത്​. 

യു.പിക്കും ഗുജറാത്തിനും പുറമെ ഹിമാചലിലും ഭരണം നേടി ബി.ജെ.പി രാജ്യത്ത്​ 14 സംസ്​ഥാനങ്ങളിൽ ഒറ്റക്ക​ും അഞ്ചിടത്ത്​ മുന്നണിയായും ഭരിക്കുന്ന പാർട്ടിയായി. ബിഹാറിൽ ജനതാദൾ (യു)-ആർ.ജെ.ഡി സഖ്യം ​െപാളിയുകയും നിതീഷ്​ കുമാറും സംഘവും ബി.ജെ.പിയോട്​ കൈകോർക്കുകയും ചെയ്​തു. കോൺഗ്രസിന്​ ആശ്വാസ വിജയം നേടിക്കൊടുത്തത്​ പഞ്ചാബ്​ മാത്രമാണ്​. ഗോവയിൽ ഭൂരിപക്ഷം ലഭിച്ചിട്ടും കോൺഗ്രസിന്​ സർക്കാർ രൂപീകരിക്കാനായില്ല. 

rahul-gandhi

കോൺഗ്രസ്​ അധ്യക്ഷ സ്​ഥാനം രാഹുൽ ഗാന്ധി ഏറ്റെടുത്തതും സോണിയ ഗാന്ധി പിൻസീറ്റിലേക്ക്​ ഒതുങ്ങിയതും രാജ്യം ഉറ്റുനോക്കിയ രാഷ്​ട്രീയ മാറ്റങ്ങളാണ്​. യു.പി.എ സർക്കാറി​​​​​​െൻറ പതനത്തിന്​ വരെ വഴിവെച്ച 2ജി സ്​പെക്​ട്രം അഴിമതിയിൽ പ്രതികളെ കുറ്റവിമുക്​തരാക്കിയ കോടതി വിധിയും കോൺഗ്രസിനും അന്നത്തെ സഖ്യകക്ഷിയായിരുന്ന ഡി.എം.കെക്കും രാഷ്​ട്രീയ നേട്ടങ്ങളായി. 

aka saseee thoms

കേരളത്തിൽ പിണറായി മ​​ന്ത്രിസഭയിലെ രണ്ടു പേർ രാജിവെക്കേണ്ടി വന്നതും സോളാർ കേസിൽ റിപ്പോർട്ട് സമർപ്പിച്ചതുമാണ്​ പോയ വർഷത്തെ പ്രധാന സംഭവങ്ങൾ. മാധ്യമ സ്​ഥാപനം ഒരുക്കിയ ഫോൺ കെണിയിൽപെട്ട്​ മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെച്ചപ്പോൾ അദ്ദേഹത്തി​​​​​​​െൻറ പിൻഗാമിയായി വന്ന തോമസ്​ ചാണ്ടിക്ക്​ കായൽ കൈയറ്റവുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി പരാമർശത്തെ തുടർന്ന്​ മന്ത്രിക്കസേര ഒഴിയേണ്ടിവന്നു. സോളാർ കേസിൽ റിപ്പോർട്ട്​ സമർപ്പിച്ചതും യു.ഡി.എഫ്​ നേതാക്കൾ പ്രതിരോധത്തിലായതും കേരളം ചർച്ച ചെയ്​ത സംഭവങ്ങളിൽ പെടുന്നു. മലപ്പുറം ലോക്​സഭ, വേങ്ങര നിയമസഭ ഉപ തെരഞ്ഞെടുപ്പുകൾ പ്രതീക്ഷിച്ച പോലെ യു.ഡി.എഫിന്​ അനുകൂലമായി വിധിയെഴുതി. 

Tom

യമനിൽ തീവ്രവാദികൾ തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിൽ ഒരു വർഷത്തിനു ശേഷം മോചിതനായതാണ്​ രാഷ്​ട്രീയത്തിനപ്പുറത്തെ വാർത്താ വിശേഷം. സെപ്​തംബർ 12 നാണ്​ അദ്ദേഹം മോചിതനാവുന്നത്​. കൊച്ചി മെട്രോ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തത്​ വികസനവഴിയിലെ വൻ കാൽവെപ്പ്​. എന്നാൽ, മെട്രോയുടെ കന്നിയോട്ടത്തിൽ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കയറിയത്​ രാഷ്​ട്രീയ വിവാദത്തിന്​ തിരികൊളുത്തി. 

Metro

 

ഉത്തർ പ്രദേശ്​​, ഉത്തരാഖണ്ഡ്​, പഞ്ചാബ്​, ഗോവ, മണിപ്പൂർ

ഇൗ വർഷം ഫെ​​ബ്രുവരിയിലും മാർച്ചിലുമായി നടന്ന അഞ്ച്​ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും  ബി.ജെ.പി ഒറ്റക്ക്​ ഭൂരിപക്ഷം നേടിയപ്പോൾ പഞ്ചാബിൽ കോൺഗ്രസ്​ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഗോവയിലും മണിപ്പൂരിലും കോൺഗ്രസ്​ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ബി.ജെ.പിയാണ്​ സർക്കാർ രൂപീകരിച്ചത്​. ഗോവയിൽ കോൺഗ്രസിൽ നിന്ന്​ കൂറുമാറിയ അംഗങ്ങളാണ്​ മനോഹർ പരീക്കറി​​​​​​​െൻറ നേതൃത്വത്തിൽ ബി.​െജ.പിക്ക്​  അധികാരത്തിലെത്താൻ വഴിയൊരുക്കിയത്​. മണിപ്പുരിലാക​െട്ട പ്രദേശിക കക്ഷികളുടെ സഹായത്തോടെ സംസ്​ഥാനത്തി​​​​​​​െൻറ ചരിത്രത്തിലാദ്യമായി ബി.ജെ.പി സർക്കാർ രൂപവത്​കരിച്ചു. എൻ. ബൈരൺ സിങ്ങാണ്​ ഇവിടെ മുഖ്യമന്ത്രി. ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ നിഷ്​പ്രഭമാക്കി ബി.ജെ.പി അധികാരം പിടിച്ചെടുത്തു. ഹരീഷ്​ റാവത്തിനെ മറിച്ചിട്ട ത്രിവേന്ദ്ര സിങ്​ റാവത്താണ്​ മുഖ്യമന്ത്രി.

Local-body-election

നിർണായകമായ യു.പി തെരഞ്ഞെടുപ്പിൽ ഒരിടവേളക്കു ശേഷം ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തി. കോൺഗ്രസും എസ്​.പി, ബി.എസ്​.പി കക്ഷികളും​ ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോൾ യോഗി ആദിത്യനാഥ്​ മുഖ്യമന്ത്രിയായി. അതേസമയം, പഞ്ചാബിൽ ബി.ജെ.പി-ശിരോമണി അകാലിദൾ സഖ്യത്തെ പിന്തള്ളി കോൺഗ്രസ്​ ഭരണം പിടിച്ചെടുത്തു. ക്യാപ്​റ്റൻ അമരീന്ദർ സിങ്ങ്​ മുഖ്യമന്ത്രിയായി. അഞ്ച്​ സംസ്​ഥാനങ്ങളിൽ പഞ്ചാബ്​ മാത്രമാണ്​ കോൺഗ്രസിന്​ വ്യകതമായ ഭൂരിപക്ഷം നൽകിയത്​. 

ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ്
ഗുജറാത്ത്​, ഹിമാചൽ  അസംബ്ലി തെരഞ്ഞെടുപ്പോടെയാണ്​ വർഷം അവസാനിക്കുന്നത്​. നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ഹിമാചലിൽ ബി.ജെ.പി വ്യക്​തമായ ഭൂരിപക്ഷം നേടിയപ്പോൾ ഗുജറാത്തിൽ ഭരണകക്ഷിയായ ബി.ജെ.പി കഷ്​ടിച്ച്​ രക്ഷപ്പെട്ടു. 35 വർഷത്തെ മികച്ച സീറ്റ്​ നിലയുമായി കോൺഗ്രസ്​ സംസ്​ഥാനത്ത്​ ശക്​തി തെളിയിച്ചു. 

modi-and-yogi

ബിഹാർ
ബി.ജെ.പിക്കെതിരെ മഹാസഖ്യം രൂപവത്​കരിച്ച്​ വിജയകരമായി പരീക്ഷിച്ച ബിഹാറിലെ നിതീഷ്​ കുമാർ ഒടുവിൽ ബി. ജെ.പി പാളയത്തിലെത്തിയതാണ്​ രാഷ്​ട്രീയ കൗതുകം. ബി.ജെ.പി പിന്തുണയോടെ അദ്ദേഹം ഭരണം നിലനിർത്തി. 

തമിഴ്​നാട്​
ജയലളിതയുടെ മരണത്തോടെ തോഴി ശശികല അധികാര കേന്ദ്രമായി മാറിയെങ്കിലും അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ജയിലിലായതോടെ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി. ഒ. പന്നീർശെൽവം ഉപമുഖ്യമന്ത്രിയും. ശശികലയെ ജനറൽ സെക്രട്ടറി സ്​ഥാനത്ത്​ നിന്ന്​ മാറ്റിയ ഇ.പി.എസ്​ -ഒ.പി.എസ്​ സഖ്യം പാർട്ടി ജനറൽ സെക്രട്ടറി പദം ഒഴിച്ചിടുകയായിരുന്നു. 

കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​നാ​യി സ്​​ഥാ​ന​മേ​റ്റ രാ​ഹു​ൽ ഗാ​ന്ധി സ്​​ഥാ​ന​മൊ​ഴി​ഞ്ഞ അ​ധ്യ​ക്ഷ​യും അ​മ്മ​യു​മാ​യ സോ​ണി​യ ഗാ​ന്ധി​യെ ആ​​ശ്ലേ​ഷി​ക്കു​ന്നു
 

രാഹുൽ ഗാന്ധി
കോൺഗ്രസ്​ അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേറ്റു. ഡിസംബർ 16ന്​ കോൺഗ്രസ്​ ആസ്​ഥാനത്ത്​ നടന്ന ചടങ്ങിലാണ്​ പാർട്ടിയുടെ 17ാമത്തെ ​പ്രസിഡന്‍റായി രാഹുൽ അധികാരമേറ്റത്​. 

President-Ramnath-Kovind-and-Vice-President-Venkaiah-Naidu

രാംനാഥ്​ കോവിന്ദ്​, വെങ്കയ്യ നായിഡു

രാജ്യത്തി​​​​​​​െൻറ 14ാമത്​ പ്രസിഡന്‍റായി ജൂലൈ 25ന്​ രാംനാഥ്​ കോവിന്ദ്​  അധികാരമേറ്റു. ദലിത്​ വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ രാ​ഷ്​ട്രപതി കൂടിയാണ്​ അദ്ദേഹം. കോൺഗ്രസിലെ മീരാ കുമാറിനെ പരാജയപ്പെടുത്തിയാണ്​ ബി.ജെ.പി പ്രതിനിധിയായ കോവിന്ദ്​ പ്രഥമ പൗരനാവുന്നത്​. 
ആഗസ്റ്റ്​ അഞ്ചിന്​ നടന്ന വോ​െട്ടുടപ്പിൽ ഉപരാഷ്​ട്രപതിയായി ​ബി.ജെ.പിയിലെ വെങ്കയ്യ നായിഡു എതിർസ്​ഥാനാർഥി ഗോപാലകൃഷ്​ണ ഗാന്ധിയെ പാജയപ്പെടുത്തി. ഉപരാഷ്​ട്രപതി ആയതോടെ നായിഡു ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചു. 


കേരളം
രണ്ട്​ മന്ത്രിമാരുടെ രാജി, സോളാർ കമീഷൻ റിപ്പോർട്ട്​ എന്നിവയാണ്​ രാഷ്​ട്രീയ കേരളം ചർച്ച ചെയ്​ത പ്രധാന സംഭവങ്ങൾ. സ്​ത്രീയോട്​ ഫോണിൽ അശ്ലീല സംഭാഷണം നടത്തിയതി​​​​​​​െൻറ പേരിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ മാർച്ച്​ 26ന്​ രാജിവെച്ചു. മംഗളം വാർത്താ ചാനൽ ഒരുക്കിയ ഫോൺ കെണിയിൽ മന്ത്രി വീഴുകയായിരുന്നു. ചാനൽ മേധാവികൾ​ക്കെതിരെ കേസെടുത്തു. 

എൻ.സി.പിയെ ​പ്രതിനിധീകരിക്കുന്ന ശശീന്ദ്ര​​​​​​​െൻറ പിൻഗാമിയായി ഏപ്രിലിൽ തോമസ്​ ചാണ്ടി മന്ത്രിയായി. എന്നാൽ, കായൽ കൈയേറിയെന്ന ആരോപണത്തെ തുടർന്ന്​ നവംബർ 14ന്​ അദ്ദേഹം രാജിവെച്ചു. തോമസ്​ ചാണ്ടിക്കെതിരെ ഹൈകോടതി നടത്തിയ കടുത്ത പരാമർശങ്ങളാണ്​ അദ്ദേഹത്തെ രാജിവെക്കാൻ നിർബന്ധിതനാക്കിയത്​. 

Oommen Chandy Solar Case
ഉമ്മൻ‌ചാണ്ടി
 

സോളാർ കമീഷൻ റിപ്പോർട്ട്

സോളാർ അഴിമതിയുമായി ബന്ധപ്പെട്ട്​ ജസ്​റ്റിസ്​ ശിവരാജൻ കമീഷൻ തയാറാക്കിയ അന്വേഷണ റിപ്പോർട്ട്​ നവംബർ ഒമ്പതിന്​ നിയമസഭയുടെ മേശപ്പുറത്ത്​ വെച്ചു. സരിത എസ്.​ നായർ,  ബിജു രാധാകൃഷ്​ണൻ എന്നിവരുടെ കമ്പനിയായ സോളാർ റിന്യൂവബിൾ എനർജി സൊലുഷൻസ്​ നടത്തിയ സാമ്പത്തിക തട്ടിപ്പിന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്​, തിരുവഞ്ചൂർ രാധാകൃഷ്​ണൻ എന്നിവരും എം.പിമാരായ കെ.സി വേണുഗോപാൽ, ജോസ്​ കെ. മാണി തുടങ്ങിയവരും ബെന്നി ബെഹനാൻ, എൻ. സുബ്രമണ്യൻ തുടങ്ങിയ കോൺഗ്രസ്​ നേതാക്കളും സഹായിച്ചു എന്നാണ്​ കമീഷ​​​​​​​െൻറ കണ്ടെത്തൽ. സരിതയെ​ ആരോപണ വിധേയരായ നേതാക്കൾ ലൈംഗികമായി ഉപ​േയാഗിച്ചെന്നും കമീഷൻ വെളി​പ്പെടുത്തി. 

മലപ്പുറം, വേങ്ങര

ഇ. അഹമ്മദി​​​​​​​െൻറ നിര്യാണത്തെ തുടർന്ന്​ മലപ്പുറം ലോക്​ സഭ മണ്ഡലത്തിൽ ഏപ്രിൽ 12ന്​ ഉപതെരഞ്ഞെടുപ്പ്​. മുസ്​ലിം ലീഗ്​ നേതാവും യു.ഡി.എഫ്​ സ്​ഥാനാർഥിയുമായ പി.കെ കുഞ്ഞാലിക്കുട്ടി വിജയിച്ചു. കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്​ഥാനം രാജിവെച്ച ഒഴിവിൽ വേങ്ങരയിൽ ഒക്​ടോബർ 15ന്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗിലെ കെ.എൻ.എ ഖാദർ തെരഞ്ഞെടുക്കപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyear endermalayalam newsYear ender 2017Politics
News Summary - Year Ender 2017, Politics-Year Ender
Next Story