Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൗ വർഷം മാ​ത്രം 120...

ഇൗ വർഷം മാ​ത്രം 120 ജഡ്​ജിമാരെ നിയമിച്ചു; ചീഫ്​ ജസ്​റ്റിസിന്​ രവിശങ്കർ പ്രസാദി​െൻറ മറുപടി

text_fields
bookmark_border
ഇൗ വർഷം മാ​ത്രം 120 ജഡ്​ജിമാരെ നിയമിച്ചു; ചീഫ്​ ജസ്​റ്റിസിന്​ രവിശങ്കർ പ്രസാദി​െൻറ മറുപടി
cancel

ന്യൂഡൽഹി: ജഡ്​ജിമാരില്ലാതെ കോടതികൾ ഒഴിഞ്ഞു കിടക്കുകയാണെന്ന സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ടിഎസ്​ താക്കൂറി​െൻറ ​പ്രസ്​താവനക്ക്​ മറുപടിയുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്​.  ചീഫ്​ ജസ്​റ്റിസി​െൻറ വാദ​ത്തോട്​ വിയോജിക്കുകയാണെന്നും ഇൗ വർഷം മാത്രം 120 ജഡ്​ജിമാരെ നിയമിച്ചെന്നും അദ്ദേഹം പറഞ്ഞു. 1990ന്​ ശേഷം 80 ജഡ്​ജിമാരുടെ നിയമനം മാത്രമാണ്​ നടത്തിയത്​.  കീഴ്കോടതിയിൽ ജഡ്​ജിമാരുടെ 5000 ഒഴിവുകൾ നികത്താത്തതിൽ കേന്ദ്രസർക്കാറിന്​ ഒരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജഡ്​ജിമാരുടെ നിയമനം വൈകിപ്പിക്കുന്ന കേന്ദ്രസർക്കാറിനെ നടപടിക്കെതിരെ ചീഫ്​ ജസ്​റ്റിസ്​ ടിഎസ്​ താക്കൂർ ഇന്നും ശക്​തമായി പ്രതികരിച്ചിരുന്നു.  രാജ്യത്ത്​ ഹൈകോടതികളിൽ 500 ജഡ്​ജിമാരുടെ തസ്​തികകൾ ഒഴിഞ്ഞു കിടക്കുകയാണ്​. ഇന്നും പ്രവർത്തിക്കേണ്ട കോടതികൾ അടഞ്ഞുകിടക്കുകയാണ്​. ജഡ്​ജിമാരില്ലാത്തതിനാൽ ഒഴിഞ്ഞുകിടക്കുന്ന കോടതിമുറികളുമുണ്ട്. ജഡ്​ജിമാരെ നിയമിക്കണമെന്ന്​ ആവ​ശ്യപ്പെട്ടുകൊണ്ടുള്ള നിരവധി നിർദേശങ്ങളിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇൗ ​പ്രതിസന്ധി സർക്കാർ അവസാനിപ്പിക്കുമെന്നാണ്​ പ്രതീക്ഷ – ജസ്​റ്റിസ്​ ടി.എസ്​ താക്കൂർ പറഞ്ഞു

കോടതികളിലും ട്രൈബ്യൂണലുകളിലും സൗകര്യങ്ങളുമില്ല. അതിനാൽ വിരമിച്ച സുപ്രീംകോടതി ജഡ്​ജിമാർ പോലും ട്രൈബ്യൂണലുകളുടെ ചുമതല ഏൽക്കാൻ തയാറാവുന്നില്ല. സൗകര്യങ്ങളില്ലാത്ത ട്രൈബ്യൂണലുകളിൽ ചുമതലയേൽക്കാൻ വിരമിക്കുന്ന സഹപ്രവർത്തകരെ നിർബന്ധിക്കേണ്ടി വരുന്നതിൽ വിഷമമുണ്ടെന്നും ചീഫ്​ ജസ്​റ്റിസ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justice of IndiaTS Thakurravishankar prasadCJI
News Summary - this year 120 judges were appointed ravishankar prasad
Next Story