Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മ​ദ്രസകളും അലിഗഡ്...

'മ​ദ്രസകളും അലിഗഡ് സർവലകലാശാലയും ബോംബ് വെച്ച് തകർക്കണം' ;യതി നരസിംഹാനന്ദ് വീണ്ടും

text_fields
bookmark_border
മ​ദ്രസകളും അലിഗഡ് സർവലകലാശാലയും ബോംബ് വെച്ച് തകർക്കണം ;യതി നരസിംഹാനന്ദ് വീണ്ടും
cancel

ന്യൂഡൽഹി: മുസ്‍ലിംകളെ വംശഹത്യ ചെയ്യണം എന്ന വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ഉത്തർപ്രദേശിലെ അലീഗർ സർവകലാശാലയ്ക്കും മദ്രസകൾക്കുമെതിരെ വിദ്വേഷ പരാമർശവുമായി തീവ്രഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദ്. അലീഗഡ് വാഴ്‌സിറ്റിയും മദ്രസകളും ബോബു വെച്ച് തകർക്കണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. ഹിന്ദു മഹാസഭ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു നരസിംഹാനന്ദ്.

'മദ്രസ പ്രഥമസ്ഥലങ്ങളിൽ ഉണ്ടാകാൻ പാടില്ല. വെടിമരുന്നു പൊട്ടിച്ച് അവയെ തുണ്ടം തുണ്ടമാക്കണം. ചൈനയുടെ നയമാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത്. മദ്രസയിൽ വസിക്കുന്നവരെ തടങ്കൽപ്പായളയത്തിലേക്ക് അയക്കണം. ഖുർആൻ അവരുടെ മസ്തിഷ്‌കത്തിൽനിന്ന് എടുത്തു കളയണം' -യതി പറഞ്ഞു. 'അംഗീകൃതമല്ലാത്ത' മദ്രസകളെ കുറിച്ച് യു.പി സർക്കാർ നടത്തുന്ന സർവേ സംബന്ധിച്ചാണ് ഇയാളുടെ പരാമർശം.

ഇന്ത്യാ വിഭജനത്തിന്റെ വിത്തുകൾ ഉണ്ടായത് അലീഗഡിൽ നിന്നാണെന്ന് യതി ആരോപിച്ചു. യൂനിവേഴ്‌സിറ്റി ബോംബു വച്ച് തകർക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിന്റെ പേരിലുള്ള നിയമനടപടികളെ കുറിച്ച് ഭയപ്പെടുന്നില്ല. താനീപ്പറയുന്നതിന് കേസു വരാം. വരട്ടെ- അദ്ദേഹം വെല്ലുവിളിച്ചു. പരാമർശങ്ങൾക്കെതിരെ പൊലീസ് പിന്നീട് കേസ് രജിസ്റ്റർ ചെയ്തു. അനുമതിയില്ലാതെയാണ് യതി പങ്കെടുത്ത ചടങ്ങ് നടന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ കുൽദീപ് സിങ് ഗുണാവാത്ത് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഇരു സമുദായങ്ങൾക്കുമിടയിൽ സ്പർധ വളർത്തുക അടക്കമുള്ള ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഹരിദ്വാറിൽ ധർമ സൻസദിൽ പ​ങ്കെടുക്കവെ മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത നേതാവാണ് യതി നരസിംഹാനന്ദ്. ജനുവരി 15ന് നടത്തിയ പരാമർശത്തിൽ ജയിലിലായ ഇദ്ദേഹത്തിന് ഫെബ്രുവരി ഏഴിന് ജാമ്യം കിട്ടിയിരുന്നു. സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്ന ഒത്തുചേരലുകളിൽ പങ്കെടുക്കരുത് എന്ന ഉപാധിയോ ആയിരുന്നു ജാമ്യം. പക്ഷേ, നിരന്തരം ഇയാൾ വിദ്വേഷ പ്രസംഗങ്ങൾ തുടരുകയാണ്. ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിൽ പൂജാരിയാണ് യതി നരസിംഹാനന്ദ്. പ്രസംഗത്തിനെതിരെ അലിഗഡ് പൊലീസ് യതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aligarh Muslim Universityhate speechYati Narsinghanand
News Summary - Yati Narsinghanand booked for saying madrassas, Aligarh Muslim University should be blown up
Next Story