ജയ്പുര്‍: രാജ്യമൊട്ടുക്കുംനിന്നായി അഞ്ചു കോടി പേരുടെ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്ത ശേഷമാണ് രാജ്യവ്യാപകമായി മുസ്ലിം വനിതകളുടെ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വനിത വിഭാഗം തീരുമാനിച്ചതെന്ന് റാലിയുടെ സംഘാടകയും ജയ്പുരിലെ പ്രമുഖ ആക്ടിവിസ്റ്റുമായ യാസ്മിന് ഫാറൂഖി പറഞ്ഞു.
അഞ്ചു കോടി ഒപ്പില്‍ 2.8 കോടി ഒപ്പും രാജ്യത്തെ മുസ്ലിം വനിതകളുടേതായിരുന്നു. ഒരു മാസം വീടുകള്‍ കയറിയിറങ്ങി വനിത പ്രവര്‍ത്തകര്‍ നടത്തിയ ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഫലമാണിത്. സമുദായവുമായി ഏതെങ്കിലും തരം കൂടിയാലോചന നടത്താതെ മോദി സര്‍ക്കാര്‍ മുസ്ലിംകളെ വേട്ടയാടുന്നതിനിറക്കിയ ബില്ലാണിത് -യാസ്മിന് ഫാറൂഖി പറഞ്ഞു.
അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വനിത വിഭാഗം പ്രസിഡൻറ് ഡോ. അസ്മ സഹ്റ അധ്യക്ഷത വഹിച്ചു. ബോര്‍ഡ് അംഗം ഫാത്തിമ മുസഫർ, മൗലാന ഫസ്ലുര്‍റഹീം മുജദ്ദിദി, മൗലാന സൊഹ്റാബ് നദ്വി, മൗലാന മഹ്ഫൂസ് ഉംറൈന്‍ തുടങ്ങിയവർ സംസാരിച്ചു.