Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​ഘ​ട​ന​വാ​ദി...

വി​ഘ​ട​ന​വാ​ദി നേ​താ​വ്​ യാ​സീ​ൻ മാ​ലി​കിൻെറ ജെ.കെ.എൽ.എഫിനെ നിരോധിച്ചു

text_fields
bookmark_border
വി​ഘ​ട​ന​വാ​ദി നേ​താ​വ്​ യാ​സീ​ൻ മാ​ലി​കിൻെറ ജെ.കെ.എൽ.എഫിനെ നിരോധിച്ചു
cancel
ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്​​മീ​രി​ലെ വി​ഘ​ട​ന​വാ​ദി നേ​താ​വ്​ യാ​സീ​ൻ മാ​ലി​ക്​ ന​യി​ക്കു​ന്ന ജ​മ്മു-​ക​ശ്​ ​മീ​ർ ലി​ബ​േ​റ​ഷ​ൻ ഫ്ര​ണ്ടി​നെ (ജെ.​കെ.​എ​ൽ.​എ​ഫ്) ഭീ​ക​ര​വി​രു​ദ്ധ നി​യ​മം ഉ​പ​യോ​ഗി​ച്ച്​ കേ​ന്ദ്ര സ​ർ​ക് കാ​ർ വെ​ള്ളി​യാ​ഴ്​​ച നി​രോ​ധി​ച്ചു. വി​ഘ​ട​ന​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​ത​ത​ല സു​ര​ക്ഷ യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ്​ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ നീ​ക്ക​ത്തി​​​െൻറ ഭാ​ഗ​മാ​ണ്​ നി​രോ​ധ​ന​മെ​ന്ന്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. യു.​എ.​പി.​എ​യി​ലെ വ​കു​പ്പു​ക​ളാ​ണ്​ നി​രോ​ധ​ന​ത്തി​നാ​യി പ്ര​യോ​ഗി​ച്ച​ത്. അ​റ​സ്​​റ്റി​ലാ​യ ജെ.​കെ.​എ​ൽ.​എ​ഫ്​ മേ​ധാ​വി യാ​സീ​ൻ മാ​ലി​ക്​ ജ​മ്മു​വി​ലെ കോ​ത്​ ബ​ൽ​വാ​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്.

നി​രോ​ധ​ന​ത്തെ വി​മ​ർ​ശി​ച്ച ജ​മ്മു-​ക​ശ്​​മീ​ർ മുൻമു​ഖ്യ​മ​ന്ത്രി മെ​ഹ്​​ബൂ​ബ മു​ഫ്​​തി ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ക​ശ്​​മീ​രി​നെ തു​റ​ന്ന ജ​യി​ലാ​ക്കി മാ​റ്റു​മെ​ന്ന്​ പ്ര​തി​ക​രി​ച്ചു. ക​ശ്​​മീ​ർ പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ അ​ക്ര​മ​ത്തി​​​െൻറ പാ​ത വ​ള​രെ നേ​ര​ത്തെ ത​ള്ളി​യ നേ​താ​വാ​ണ്​ യാ​സീ​ൻ മാ​ലി​ക്കെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ വാ​ജ്​​പേ​യി മു​ൻ​കൈ​യെ​ടു​ത്ത്​ ന​ട​ത്തി​യ സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ അ​ദ്ദേ​ഹം ഒ​രു ക​ക്ഷി​യെ​ന്ന നി​ല​യി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഇ​പ്പോ​ൾ സം​ഘ​ട​ന​യെ നി​രോ​ധി​ച്ച​തു​കൊ​ണ്ട്​ എ​ന്തു നേ​ട്ട​മാ​ണു​ള്ള​തെ​ന്നും അ​വ​ർ ചോ​ദി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyasin malikmalayalam newsJKLF
News Summary - Yasin Malik's Jammu Kashmir Liberation Front (JKLF) banned- kerala news
Next Story