Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്​ലീഗിനെ...

തബ്​ലീഗിനെ ക്രൂശിക്കുന്നവർ എന്തുകൊണ്ട്​ ‘നമസ്​തേ ട്രംപ്​’ കാണാതെ പോകുന്നു- യശ്വന്ത്​ സിൻഹ

text_fields
bookmark_border
തബ്​ലീഗിനെ ക്രൂശിക്കുന്നവർ എന്തുകൊണ്ട്​ ‘നമസ്​തേ ട്രംപ്​’ കാണാതെ പോകുന്നു- യശ്വന്ത്​ സിൻഹ
cancel

അഹ്​മദാബാദ്​: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പ​ങ്കെടുത്ത ‘നമസ്​തേ ട്രംപ്​’ പരിപാടിയാണ്​ ഗുജറാത്തിൽ കോവിഡ്​ പടരാൻ കാരണമായതെന്ന കോൺഗ്രസി​​െൻറ വാദത്തെ പിന്തുണച്ച്​ മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത്​ സിൻഹ. ട്വിറ്ററിലൂടെയാണ്​ സിൻഹ മുൻ പാർട്ടിക്കും സർക്കാറിനുമെതിരെ വിമർശന ശരങ്ങളുതിർത്തത്​. ​രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിന്​ കാരണക്കാരായി തബ്​ലീഗ്​ ജമാഅത്തിനെ ചിത്രീകരിക്കു​ന്നവർ എന്തുകൊണ്ട്​ അഹമദാബാദിൽ നമസ്​തേ ട്രംപ് പരിപാടി നടത്തി അവി​െട രോഗം പടർത്തിയവരെ കാണാതെ പോകുന്നുവെന്ന്​​ സിൻഹ ട്വിറ്റ്​ ചെയ്​തു. ​ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പ​ങ്കെടുത്ത, ട്രംപി​​​െൻറ സ്വീകരണ പരിപാടിയിലൂടെയാണ്​ രോഗം ഗുജറാത്തിൽ പടർന്നുപിടിക്കാനിടയാക്കിയത്​. ഹോം ക്വാറൻറീൻ ലംഘനം കൂടുതലായി നടന്നു. മാധ്യമങ്ങൾ ഇക്കാര്യം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു​. 

ഫെബ്രുവരിയിൽ നടത്തിയ നമസ്​തേ ട്രംപ്​ മൂലമാണ്​ സംസ്​ഥാനത്ത്​ 800 പേർ കോവിഡ്​ ബാധിച്ച്​ മരിക്കാനിടയായെന്ന ആരോപണവുമായി തിങ്കളാഴ്​ചയാണ്​ കോൺഗ്രസ്​ രംഗത്തെത്തിയത്​. അടിസ്​ഥാനരഹിതമായ ആരോപണമാണിതെന്നാണ്​ ബി.ജെ.പിയുടെ പ്രതികരണം. 

നമസ്​തേ ട്രംപ്​ പരിപാടിയുടെ സംഘാടനത്തെക്കുറിച്ച്​ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്​ ഗുജറാത്ത്​ ഹൈകോടതിയിൽ ഹരജി നൽകുമെന്ന്​ കോൺഗ്രസ്​ സംസ്​ഥാന അധ്യക്ഷൻ അമിത്​ ചാവ്​ദ പറഞു. ജനുവരി 22ന്​ തന്നെ ലോകാരോഗ്യ സംഘടന മഹാമാരിയെക്കുറിച്ചുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന്​ നിർദേശം നൽകിയ സാഹചര്യം പോലും വിസ്​മരിച്ചാണ്​ അധികൃതർ ആയിരക്കണക്കിനാളുകൾ പ​ങ്കെടുത്ത പരിപാടി നടത്തിയതെന്നും കോൺഗ്രസ്​ ആ​േരാപിക്കുന്നു. കോവിഡ്​ മുന്നറിയിപ്പ്​ അവഗണിച്ച്​ മോദി തൻെറ പ്രതിച്ഛായ മാത്രം ലക്ഷ്യമിട്ടാണ്​ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചതെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ഏറെപേർ ഉന്നയിക്കുന്നുണ്ട്​. 

ബി.ജെ.പിയുമായി ഏറെക്കാലമായി അകന്നുകഴിയുന്ന യശ്വന്ത് സിൻഹ മുമ്പും നിരവധി വിഷയങ്ങളിൽ കനത്ത വിമർശനമുയർത്തി പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സി.എ.എ, എൻ.ആർ.സി വിഷയങ്ങളിലും കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും മോദിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ലോക്​ഡൗൺ കാലത്ത്​ ‘രാമായണം’ സീരിയൽ വീണ്ടും സംപ്രേഷണം ചെയ്​ത നടപടിയെയും അദ്ദേഹം വിമർശിച്ചിരുന്നു.  

ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ ‘തുക്ഡേ തുക്ഡേ’ സംഘത്തിൽ രണ്ടുപേരാണുള്ളതെന്നും രണ്ടുപേരും ബി.ജെ.പിയിലാണുള്ളതെന്നും യശ്വന്ത് സിൻഹ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷാ‍യെയും ലക്ഷ്യമിട്ട് പറഞ്ഞിരുന്നു. ബി.ജെ.പിയുടെ പ്രമുഖ നേതാവായിരുന്ന യശ്വന്ത് സിൻഹ വാജ്‌പേയി മന്ത്രിസഭയില്‍ (1998-2002) ധനം, വിദേശകാര്യ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗമായിരുന്ന ഇദ്ദേഹം അഭിപ്രായ ഭിന്നതകളെ തുടർന്ന് 2018ലാണ് പാർട്ടി വിട്ടതായി പ്രഖ്യാപിച്ചത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressyashwant sinha. malayalam Newscorona virusBJPBJPcovid 19namaste trump
News Summary - yashwant sinha tweets namaste trump is the super spreader of covid in gujarat- india
Next Story