Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
yashwant sinha
cancel
Homechevron_rightNewschevron_rightIndiachevron_right''ജീവിതത്തിൽ മോദി...

''ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പ​ങ്കെടുത്തിട്ടുണ്ടോ?''- പരിഹാസവുമായി യശ്വന്ത്​ സിൻഹയുടെ ട്വീറ്റ്​

text_fields
bookmark_border

ന്യൂഡൽഹി: ബി.ജെ.പി മുൻ കേന്ദ്രമന്ത്രി യശ്വന്ത്​ സിൻഹ വെള്ളിയാഴ്​ച ട്വിറ്ററിൽ നടത്തിയ പരാമർശം ഏ​െറ്റടുത്ത്​ സമൂഹ മാധ്യമങ്ങൾ. ആയിരങ്ങൾ 'ലൈക്' ചെയ്യുകയും ആയിരത്തിലേറെ പേർ റീ ട്വീറ്റുകൾ ചെയ്യുകയും ചെയ്​ത ട്വീറ്റിനു പിറകിൽ അഭിപ്രായ പ്രകടനവും പരിഹാസവുമായി എത്തുന്നവരാണ്​ കൂടുതൽ. ''ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പ​ങ്കെടുത്തിട്ടുണ്ടോ? ഗൂഗ്​ളിൽ ഞാൻ തിരഞ്ഞിട്ട്​ കണ്ടത്​ ഡൽഹി യൂനിവേഴ്​സിറ്റിയിൽനിന്ന്​ 'മൊത്തം രാഷ്​ട്രമീമാംസയിലും' നേടിയ ബിരുദം മാത്രമാണ്​. വിഷയത്തിൽ ആർക്കെ​ങ്കിലും എനിക്​ അവബോധം നൽകാനാവുമോ'' എന്നാണ്​ ചോദ്യം.

മൊത്തം രാഷ്​ട്രമീമാംസയിലും എന്ന പദപ്രയോഗം പരിഹാസമെന്ന്​ തിരിച്ചറിഞ്ഞ ചിലർ ആ പറഞ്ഞ ബിരുദം ബ്രഹ്​മാണ്ഡ രാഷ്​ട്ര മീമാംസയിലാണെന്നു തിരുത്തുന്നുണ്ട്​. കശ്​മീരിൽ ഇന്ത്യൻ പതാക ഉയർത്താൻ​ പോയത്​ സമര പങ്കാളിത്തമായി ചൂണ്ടിക്കാട്ടുന്ന ചിലർ രഥയാത്രക്കിടെ അദ്വാനിയിൽനിന്ന്​ മൈക്​ വാങ്ങിയതി​െൻറ ചിത്രമുണ്ടെന്നും പറയുന്നു.

ഡൽഹി യൂനിവേഴ്​സിറ്റിയിൽനിന്ന്​ നേടിയെന്ന്​ പറയുന്ന ബിരുദവുമായി ബന്ധപ്പെട്ട്​ തുടരുന്ന വിവാദങ്ങളും തുടർച്ചയായി ചിലർ എടുത്തുകാണിക്കുന്നു. പ്രധാനമന്ത്രിക്ക്​ മാത്രമായി ഉണ്ടാക്കിയ ബിരുദമാണിതെന്നും ചിലർ പ്രതികരിക്കുന്നു.

മുൻ കേന്ദ്ര ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത്​ സിൻഹയെ ട്വിറ്ററിൽ രണ്ടു ലക്ഷത്തോളം പേർ പിന്തുടരുന്നുണ്ട്​. കേന്ദ്ര സർക്കാറിനെതിരെ സമൂഹ മാധ്യമത്തിൽ കടുത്ത വിമർശനങ്ങളുമായി രംഗത്തുള്ള സിൻഹ ജസ്​റ്റീസ്​ ഗൊഗോയ്​ക്കു നൽകിയതിന്​ സമാനമായി ജസ്​റ്റ്​സ്​ എം.ആർ ഷാക്കും വിരമിച്ച ശേഷം രാജ്യസഭ സീറ്റ്​ നൽകി അനുഗ്രഹിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായി നടത്തുന്ന സമരങ്ങളെ പോലും ദേശവിരുദ്ധമായി ചിത്രീകരിച്ച്​ നേരിടുന്ന കേ​ന്ദ്ര സമീപനവും അന്ന്​ വാജ്​പെയ്​ ഉൾപെടെ രാഷ്​ട്രപതി ഭവനു മുന്നിൽ നടത്തിയ സമരവും തമ്മിലെ വൈരുധ്യവും മറ്റൊരു ട്വീറ്റിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiyashwant sinhahas participated in any aandolan
Next Story