Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.എൽ.എമാരെ അയോഗ്യരാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി യശ്വന്ത് സിൻഹ
text_fieldsbookmark_border
ന്യൂഡൽഹി: ഇരട്ടപ്പദവിയുടെ പേരിൽ ആം ആദ്മി പാർട്ടിയുടെ 20 എം.എൽ.എമാരെ അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ നടപടിെയ നിശിതമായി വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ.
20 എം.എൽ.എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ തീരുമാനം നീതി നിഷേധമാണ്. എം.എൽ.എ മാരുടെ ഭാഗം കേൾക്കാൻ തയാറായില്ല. ഹൈകോടതി വിധിവരുന്നതുവരെ കാത്തിരിക്കാനും തയാറായില്ല. തുഗ്ലക്കിയൻ പരിഷ്കാരങ്ങളോട് കിടപിടിക്കുന്നതാണ് എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടിയെന്നും സിൻഹ ട്വീറ്റ് ചെയ്തു.
എം.എൽ.എമാെര അയോഗ്യരാക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നും ജധാനധിപത്യ ധ്വംസനമാണെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
