Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയശ്വന്ത്​ സിൻഹ...

യശ്വന്ത്​ സിൻഹ സമ്പദ്​ഘടനയെ ശരിയായി അളന്നില്ല–​ നഖ്​വി

text_fields
bookmark_border
Mukhtar-Abbas-Naqvi
cancel

ന്യൂഡൽഹി: ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്നും വളർച്ച നിരക്ക്​ കുറവാണെന്നും വാദിച്ച മുതിർന്ന ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിൻഹ​ക്കെതിരെ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ്​ നഖ്​വി. യശ്വന്ത്​ സിൻഹക്ക്​ സാമ്പത്തിക മേഖലയിൽ വർഷങ്ങളുടെ പരിജ്ഞാനമുണ്ടായിട്ടും ഇത്തവണ  സാമ്പത്തിക വളർച്ച കൃത്യമായി മനസിലാക്കിയില്ലെന്ന്​ നഖ്​വി പറഞ്ഞു.  സ്വകാര്യചാനലുകൾക്ക്​ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരക്കു സേവന നികുതി ഏർപ്പെടുത്തിയതിനു ശേഷം അടിസ്ഥാന വസ്​തുക്കളുടെ വില ഗണ്യമായി കുറയുകയാണുണ്ടായത്​. സിൻഹ പരിചയ സമ്പത്തുള്ള വ്യക്തിയാണ്​. എന്നാൽ ഇത്തവണ സാമ്പത്തിക വളർച്ച കൃത്യമായി അളക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഇവിടെ പഴയ ഇന്ത്യയും പുതിയ ഇന്ത്യയും തമ്മിലുള്ള കലഹമാണ്​ നടക്കുന്നത്​. ഇന്ത്യ വളരെ പോസിറ്റീവായ സ്ഥിതിയിലാണ്​ മുന്നേറുന്നതെന്നും നഖ്​വി പറഞ്ഞു. 

പുരോഗമനപരമായ സമ്പദ്​ഘടനയെ പണയപ്പെടുത്തിയ വ്യക്തിയാണ്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങെന്നും   നഖ്​വി വിമർശിച്ചു. 

നോട്ടുനിരോധനം ഇന്ത്യൻ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്നും ജി.ഡി.പി കുറഞ്ഞെന്നുമായിരുന്നു മുൻ ധനമന്ത്രി കൂടിയായ യശ്വന്ത്​ സിൻഹയുടെ ആരോപണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukhtar Abbas Naqviyashwant sinhaEconomyExperienceeffective way
News Summary - Yashwant Sinha didn't measure economy effectively this time: Naqvi
Next Story