Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര സർക്കാർ...

കേന്ദ്ര സർക്കാർ കെട്ടുന്നത് നുണക്കൊട്ടാരം -യശ്വന്ത് സിൻഹ

text_fields
bookmark_border
കേന്ദ്ര സർക്കാർ കെട്ടുന്നത് നുണക്കൊട്ടാരം -യശ്വന്ത് സിൻഹ
cancel

മും​ബൈ: രാ​ജ്യം നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ന്ന​തി​നു​പ​ക​രം കേ​ന്ദ്ര​സ​ർ​ക്കാ​ർ നു​ണ​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണെ​ന്ന് മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി യ​ശ്വ​ന്ത് സി​ൻ​ഹ. ദാ​ദ​റി​ൽ മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ൻ ബി.​ജെ.​പി നേ​താ​വ്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഊ​തി​പ്പെ​രു​പ്പി​ച്ച സാ​മ്പ​ത്തി​ക ക​ണ​ക്കാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​മ​ല്ല, 10-12 വ​ർ​ഷ​മാ​യി പി​ന്തു​ട​ർ​ന്ന തെ​റ്റാ​യ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളു​ടെ ഫ​ല​മാ​ണ് രാ​ജ്യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. പ​ണം ന​ൽ​കി​യു​ള്ള പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്റെ കൊ​ടു​ങ്കാ​റ്റി​ൽ സ​ത്യം മ​റ​യു​ക​യാ​ണ്. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്.

ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​ക്കൗ​ണ്ടു​ക​ളി​ലെ സ്ഥി​രം പോ​രാ​യ്മ​ക​ളെ​ക്കു​റി​ച്ച് അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി​ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. അ​ക്കാ​ര്യം കൂ​ടു​ത​ൽ പൊ​തു​ജ​ന​ശ്ര​ദ്ധ നേ​ടേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ ഇ​ന്ത്യ​യു​ടെ മൂ​ല​ധ​ന രൂ​പീ​ക​ര​ണം ജി.​ഡി.​പി​യു​ടെ 32-33 ശ​ത​മാ​ന​ത്തി​ൽ സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മോ​ദി സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച 7.7 ശ​ത​മാ​നം വ​ള​ർ​ച്ചാ ക​ണ​ക്കു​ക​ൾ തെ​റ്റാ​യി​രു​ന്നെ​ന്നും മു​ൻ ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. മോ​ദി എ​ത്ര​യും വേ​ഗം പോ​കു​ന്നോ അ​ത്ര​യും ന​ല്ല​തെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞു​നി​ർ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtracentral governmentCongessIndiayashwant sinha
News Summary - The central government is building a palace of lies - Yashwant Sinha
Next Story