Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുൺ ജെയ്​റ്റ്​ലിയെ...

അരുൺ ജെയ്​റ്റ്​ലിയെ മാറ്റണമെന്ന്​ യശ്വന്ത്​ സിൻഹ

text_fields
bookmark_border
yaswanth-sinha
cancel

പ​ട്​​​​ന: വീ​ണ്ടു​വി​ചാ​രം കൂ​ടാ​തെ ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ന​ട​പ്പാ​ക്കി​യ കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി​യെ ത​ൽ​സ്​​ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ മു​ൻ​കേ​ന്ദ്ര ധ​ന​മ​ന്ത്രി​യും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ​യ യ​ശ്വ​ന്ത്​ സി​ൻ​ഹ. ക​ള്ള​പ്പ​ണം ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ നോ​ട്ട്​ നി​രോ​ധ​നം​കൊ​ണ്ട്​ ആ​യി​ല്ലെ​ന്നും നോ​ട്ട്​ നി​രോ​ധ​നം, നി​കു​തി പ​രി​ഷ്​​കാ​രം എ​ന്നി​വ വി​ജ​യ​ക​ര​മാ​ണെ​ന്ന്​ വ​രു​ത്തി​തീ​ർ​ക്കാ​ൻ ഭ​ര​ണ​കൂ​ടം നു​ണ പ്ര​ച​രി​പ്പി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ബി​ഹാ​ർ മു​ൻ സ്​​പീ​ക്ക​ർ ഉ​ദ​യ്​ നാ​രാ​യ​ൺ ചൗ​ധ​രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. 
ജെ​യ്​​റ്റ്​​ലി ജി.​എ​സ്.​ടി താ​റു​മാ​റാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി പു​തി​യ ധ​ന​മ​ന്ത്രി​യെ നി​യ​മി​ക്ക​ണം. താ​ൻ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഇ​രു​നൂ​റോ​ളം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​കു​തി 28ൽ ​നി​ന്ന്​ 18 ശ​ത​മാ​ന​മാ​യി കു​റ​ച്ചെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ജി.​എ​സ്.​ടി ഘ​ട​ന ശ​രി​യ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്​ ദി​നേ​ന പ​രി​ഷ്​​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്. അ​റ്റ​കു​റ്റ​പ​ണി​കൊ​ണ്ട്​ പ​രി​ഹാ​ര​മു​ണ്ടാ​വി​ല്ല. പൂ​ർ​ണ അ​ഴി​ച്ചു​പ​ണി​യാ​ണ്​ വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

നോ​ട്ട്​ നി​രോ​ധ​ന​വും ജി.​എ​സ്.​ടി​യും സ​മ്പ​ത്തി​ക​രം​ഗം അ​ശാ​ന്ത​മാ​ക്കി. നോ​ട്ട്​ നി​രോ​ധി​ച്ച​തു​കൊ​ണ്ട്​ ക​ശ്​​മീ​രി​ൽ ക​ല്ലേ​റ്​ കു​റ​ഞ്ഞെ​ന്നാ​ണ്​ ഒ​രു മ​ന്ത്രി​യു​ടെ പ​രി​ഹാ​സ്യ പ്ര​സ്​​താ​വ​ന. എ​ല്ലാ​ത്തി​​െൻറ​യ​ും ക്രെ​ഡി​റ്റ്​ നോ​ട്ട്​ നി​രോ​ധ​ത്തി​ന്​ ന​ൽ​കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstyashwant sinhanote banJaitleymalayalam news
News Summary - Yashwant Sinha calls for PM Modi to replace Jaitley ‘for making a mess of GST’-India news
Next Story