Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'സിന്ധ്യയുടെ...

'സിന്ധ്യയുടെ തീരുമാനംമൂലം കുടുംബം ഒന്നായി -യശോധര രാജ സിന്ധ്യ

text_fields
bookmark_border
Yashodhara Scindia
cancel

ഭോപാൽ: രണ്ട്​ വ്യത്യസ്​ത രാഷ്​ട്രീയ പാർട്ടിയിലുള്ളവർ ഉൾപ്പെട്ടിരുന്നതിനാൽ സിന്ധ്യ കുടുംബം രണ്ട്​ ചേരിയായ ി തിരിഞ്ഞിരുന്നുവെന്ന്​ മധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എയും ജ്യോതിരാദിത്യ സിന്ധ്യയുടെ ബന്ധുവുമായ യശോധര രാജ സി ന്ധ്യ. ഒരു വീട്ടിൽ രണ്ട്​ പാർട്ടിക്കാരുണ്ടെങ്കിൽ അത്​ കുടുംബത്തെ കൂടി ബാധിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യയുടെ തീരുമാനം മൂലം കുടുംബാംഗങ്ങൾ തമ്മിലുള്ള ചെറിയ പ്രശ്​നങ്ങളെല്ലാം പരിഹരിച്ച്​ എല്ലാവരും ഒന്നായെന്നും യശോധര പ്രതികരിച്ചു.

സിന്ധ്യയുടെ ബി.ജെ.പി പ്രവേശനത്തെ ഘർ വാപസിയെന്ന്​ വിശേഷിപ്പിച്ച അവർ പുതിയ തീരുമാനത്തിന്​ പല കാരണങ്ങളുണ്ടെന്ന്​ പറഞ്ഞു. സിന്ധ്യ എടുത്തത്​ വളരെ വലിയ തീരുമാനമാണ്​. അദ്ദേഹം ബി.ജെ.പിക്ക്​ വലിയ മുതൽക്കൂട്ടാവുമെന്നും അവർ ദേശീയ മാധ്യമങ്ങളോട്​ പ്രതികരിച്ചു.

ജനങ്ങളും എം.എൽ.എമാരും ബഹുമാനിച്ചിരുന്ന വ്യക്​തിയായിരുന്നു എ​​​​​​െൻറ അമ്മ വിജയരാജ. കോൺ​ഗ്രസ്​ നേതാവായ ധ്വാരക പ്രസാദ്​ മിശ്ര അവരെ ബഹുമാനിക്കാൻ തയാറായില്ല. അയാൾ അമ്മയെ അവഗണിക്കുകയും ചെയ്​തിരുന്നുവെന്നും​ അമ്മക്ക്​ കോൺഗ്രസിൽ നിന്ന്​ രാജി വെക്കേണ്ടിവന്നുവെന്നും യശോധരരാജ പറഞ്ഞു.

കോൺഗ്രസി​​​​​​െൻറ മുതിർന്ന നേതാവായിരുന്ന പിതാവ്​ മാധവ്​റാവു സിന്ധ്യയുടെ ജന്മ വാർഷിക ദിനത്തിലാണ്​ മകൻ ജ്യോതിരാദിത്യ സിന്ധ്യയുടെ പാർട്ടിമാറ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jyotiraditya ScindiaYashodhara Raje Scindia
News Summary - Yashodhara Scindia reaction-india news
Next Story