ഡൽഹിയിൽ യമുന കരകവിഞ്ഞു: വീെടാഴിഞ്ഞവർ തെരുവിൽ
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് യമുന നദിയിൽ ജലനിരപ്പുയർന്ന് വെള്ളപ്പൊക്ക ഭീഷണി നേരിട്ടതോടെ വീടൊഴിഞ്ഞ ജനങ്ങൾക്ക് അഭയം തെരുവുകൾ മാത്രം. സർക്കാറിെൻറ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സ്ഥലമില്ലാത്തതിനെ തുടർന്നാണ് വീടൊഴിഞ്ഞവർക്ക് റോഡരകിൽ കിടക്കേണ്ടി വന്നത്.
ജലനിരപ്പ് അപകടകരമാം വിധം ഉയർന്ന് യമുന കരകവിഞ്ഞതോടെ പഴയ യമുന പാലത്തിനു സമീപമുള്ള വീടുകളിൽ വെള്ളം കയറി. തുടർന്ന് ജനങ്ങൾ വീടൊഴിഞ്ഞു പോവുകയായിരുന്നു. എന്നാൽ ഇവർക്ക് സർക്കാർ ഒരു സഹായവും നൽകിയില്ലെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
വെള്ളം കയറിയതിനാലാണ് വീടൊഴിഞ്ഞത്. എന്നാൽ സർക്കാറിെൻറ ഭാഗത്തു നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ല. തെരുവുകളിൽ താമസിക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്നും ജനങ്ങൾ പറയുന്നു. നിലവിലുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളെല്ലാം നിറഞ്ഞിരിക്കുകയാണ്. മറ്റു വഴിയില്ലാത്തതിനാൽ തെരുവിൽ കഴിയുകയാണെന്നും കുടുംബങ്ങൾ പറയുന്നു.
അതേസമയം, പഴയ യമുനപാലത്തിലൂടെയുള്ള വാഹന ഗതാഗതം കിഴക്കൽ ഡൽഹി ജില്ലാ മജിസ്ട്രേറ്റ് നിരോധിച്ചിട്ടുണ്ട്. 204.83 മീറ്ററാണ് അപകടനില. നിലവിൽ 205.53 മീറ്റർ ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ട്. പഴയ യമുന പാലം അടച്ചതോടു കൂടി 27 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഏഴെണ്ണംവഴി തിരിച്ചു വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
