യമുന നദിയിൽ ജലനിരപ്പ് ഉയരുന്നു, രാജ്യ തലസ്ഥാനം വെള്ളപ്പൊക്ക ഭീഷണിയിൽ
text_fieldsന്യൂഡൽഹി: രണ്ട് വർഷത്തിനിടെ യമുന നദിയിലെ ജലനിരപ്പ് 205.33 കവിഞ്ഞു. 206 മീറ്ററായി ഉയർന്നാൽ താഴ്ന് പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലുള്ളവർ പരിഭ്രാന്തിയിലാണ്.
യമുന നദിയിലെ ജനലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം തടയാൻ 24 മണിക്കൂറും ജാഗ്രത പാലിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജലനിരപ്പ് ഉയരുന്നതോടെ ശാസ്ത്രി പാർക്കിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ ഒഴിപ്പിക്കൽ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
യമുനയുടെ തീരത്തുള്ള മോഹന, ലാത്തിപൂർ മഞ്ജൗലി എന്നിവയടക്കം 12ഓളം ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വസീറാബാദ്, ഹാത്‌നികുണ്ഡ് ബാരേജുകളിൽ നിന്ന് ഓരോ മണിക്കൂറിലും ഉയർന്ന അളവിൽ വെള്ളം പുറത്തേക്ക് ഒഴുകുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പിന്റെ കണക്കനുസരിച്ച് ഹാത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് മണിക്കൂറിൽ 38,897 ക്യുസെക്സ് വെള്ളവും വസീറാബാദിൽ നിന്ന് മണിക്കൂറിൽ 45,620 ക്യുസെക്സ് വെള്ളവും തുറന്നുവിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

