Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിന് പിന്നാലെ മുംബൈയിലും കോവിഡ് എക്സ്.ഇ വകഭേദം

text_fields
bookmark_border
ഗുജറാത്തിന് പിന്നാലെ മുംബൈയിലും കോവിഡ് എക്സ്.ഇ വകഭേദം
cancel
Listen to this Article

മുംബൈ: മുംബൈയിലും കോവിഡിന്‍റെ എക്സ്.ഇ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഗുജറാത്തിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്ക് പിന്നാലെയാണിത്. വഡോദരയിലേക്ക് യാത്ര ചെയ്ത 67കാരനായ മുംബൈ നിവാസിക്കാണ് എക്സ്.ഇ വകഭേദം ആദ്യം സ്ഥിരീകരിച്ചത്.

ഒമിക്രോണിന്റെ BA.1, BA.2 എന്നീ ഉപ​വ​കഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ്.ഇ. ഒമിക്രോണിന്റെ BA.2 വകഭേദത്തേക്കാൾ 10 ശതമാനം വ്യാപനശേഷി എക്സ്.ഇക്ക് ഉണ്ടെന്നാണ് വിലയിരുത്തൽ.

നേരത്തെ മുംബൈയിൽ എക്സ്.ഇ വകഭേദം സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, വാർത്ത ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.

യു.കെയിലാണ് ലോകത്ത് ആദ്യമായി ഒമിക്രോൺ എക്‌സ്ഇ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടണില്‍ ജനുവരി 19നാണ് ആദ്യ എക്സ്.ഇ കേസ് സ്ഥിരീകരിച്ചതെന്ന് ബ്രിട്ടന്‍ ആരോഗ്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ കുറിച്ച് വിശദപഠനം നടത്തി വരികയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - XE variant found in Mumbai-reports
Next Story