Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യവർഗക്കാർക്ക് ആശ്വാസം നൽകണമെന്ന് എക്സ് ഉപഭോക്താവ്; മറുപടി നൽകി നിർമല

text_fields
bookmark_border
മധ്യവർഗക്കാർക്ക് ആശ്വാസം നൽകണമെന്ന് എക്സ് ഉപഭോക്താവ്; മറുപടി നൽകി നിർമല
cancel

ന്യൂഡൽഹി: മധ്യവർഗക്കാർക്ക് ആശ്വാസം നൽകണമെന്ന എക്സ് ഉപഭോക്താവിന്റെ ആവശ്യത്തോട് പ്രതികരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. നിർമല സീതാരാമന്റെ എക്സ് പോസ്റ്റിന് മറുപടി നൽകുന്നതിനിടെയാണ് ഉപഭോക്താവ് മധ്യവർഗത്തിന് ആശ്വാസം നൽകണമെന്ന് ആവശ്യപ്പെട്ടത്.

തുഷാർ ശർമ്മയെന്ന എക്സ് ഉപഭോക്താവിന്റേതാണ് എക്സിലെ പോസ്റ്റ്. രാജ്യത്തിന് വേണ്ടി താങ്കൾ നൽകിയ സംഭാവനകൾക്ക് അഭിനന്ദനം അർപ്പിക്കുകയാണ്. മിഡിൽ ക്ലാസിന് കൂടി കുറച്ച് ആശ്വാസം നൽകാൻ ധനമന്ത്രി തയാറാവണമെന്ന് അഭ്യർഥിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ തുഷാർ ശർമ്മ പറയുന്നത്.

ഇതിന് മറുപടിയായി നിങ്ങളുടെ ആശങ്ക മനസിലാക്കുന്നുവെന്നും ജനങ്ങളുടെ വാക്കുകൾക്ക് സർക്കാർ എപ്പോഴും കാതോർക്കാറു​ണ്ടെന്നും ധനമന്ത്രി പറഞ്ഞു.

പണപ്പെരുപ്പം വൻതോതിൽ ഉയരുന്നതിനിടെയാണ് ഉപഭോക്താവിന്റെ അഭ്യർഥന പുറത്ത് വന്നത്. റീടെയിൽ പണപ്പെരുപ്പം 6.21 ശതമാനമായി കഴിഞ്ഞ മാസം വർധിച്ചിരുന്നു. ഭക്ഷ്യവിഭവങ്ങളുടെ പണപ്പെരുപ്പം 10.87 ശതമാനമായാണ് ഉയർന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - X User Seeks Relief For Middle Class
Next Story