Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം: അക്കൗണ്ടുകൾ...

കർഷക സമരം: അക്കൗണ്ടുകൾ നീക്കിയത് കേന്ദ്ര ഉത്തരവ് പ്രകാരം -എക്സ്

text_fields
bookmark_border
കർഷക സമരം: അക്കൗണ്ടുകൾ നീക്കിയത് കേന്ദ്ര ഉത്തരവ് പ്രകാരം -എക്സ്
cancel

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ൾ റ​ദ്ദാ​ക്കി​യ​തും പോ​സ്റ്റു​ക​ൾ നീ​ക്കി​യ​തും കേ​ന്ദ്ര സ​ർ​ക്കാ​ർ ഭീ​ഷ​ണി​മൂ​ല​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ലോ​ൺ മ​സ്കി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മാ​യ ‘എ​ക്സ്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി എ​ക്സ് അ​തി​ന്റെ ഗ്ലോ​ബ​ൽ ഗ​വ​ൺ​മെ​ന്റ് അ​ഫ​യേ​ഴ്സ് പേ​ജി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​പ്ര​കാ​രം ചി​ല അ​ക്കൗ​ണ്ടു​ക​ളും പോ​സ്റ്റു​ക​ളും ഇ​ന്ത്യ​യി​ൽ റ​ദ്ദാ​ക്കി. നി​ർ​ദേ​ശം പാ​ലി​ച്ചു​വെ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തോ​ട് ശ​ക്ത​മാ​യി വി​യോ​ജി​ച്ച എ​ക്സ് എ​ക്കാ​ല​ത്തും ത​ങ്ങ​ൾ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി നി​ല​കൊ​ള്ളു​മെ​ന്നും അ​റി​യി​ച്ചു.

എ​ക്സി​ക്യൂ​ട്ടി​വ് ഉ​ത്ത​ര​വി​ലൂ​ടെ ചി​ല അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ​യും പോ​സ്റ്റു​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ഇ​ത് ചെ​യ്തി​ല്ലെ​ങ്കി​ൽ ത​ട​വും പി​ഴ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി എ​ക്സ് വ്യ​ക്ത​മാ​ക്കി.

സു​താ​ര്യ​ത​യു​ടെ ഭാ​ഗ​മാ​യി അ​വ പ​ര​സ്യ​മാ​ക്കു​ന്ന​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു. സ​ർ​ക്കാ​ർ നീ​ക്കം ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യി​ലേ​ക്കും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്കും ന​യി​ക്കും. നി​യ​മ​പ​ര​മാ​യ ത​ട​സ്സ​ങ്ങ​ളു​ള്ള​തി​നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​ത്ത​ര​വ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഇ​പ്പോ​ൾ നി​ർ​വാ​ഹ​മി​ല്ല. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്ന​തി​നാ​ലാ​ണ് വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്. അ​ക്കൗ​ണ്ടു​ക​ൾ സ​സ്​​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ആ​ളു​ക​ൾ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് എ​ക്സ് അ​റി​യി​ച്ചു.

അ​ക്കൗ​ണ്ടു​ക​ൾ റ​ദ്ദാ​ക്കി​യ​തും പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത​തും ചൂ​ണ്ടി​ക്കാ​ട്ടി എ​ക്സി​നെ​തിരെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ക്സ് രം​ഗ​ത്തു​വ​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ കൊ​ല​പാ​ത​ക​മാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:XFarmers Protest
News Summary - 'X' disagrees with govt action to suspend accounts linked to farmers protest
Next Story