Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു റാങ്ക്​ ഒരു പെൻഷൻ:...

ഒരു റാങ്ക്​ ഒരു പെൻഷൻ: രാഹുലിനെതിരെ ആഞ്ഞടിച്ച് ​ബി.ജെ.പി എം.പി

text_fields
bookmark_border
ഒരു റാങ്ക്​ ഒരു പെൻഷൻ: രാഹുലിനെതിരെ ആഞ്ഞടിച്ച് ​ബി.ജെ.പി എം.പി
cancel

ന്യൂഡൽഹി: ഒരു റാങ്ക്​ ഒരു പെൻഷൻ പദ്ധതി പ്രകാരം പെൻഷൻ നിഷേധിക്കപ്പെട്ട വിമുടത ഭടൻ ആത്​മഹത്യ ചെയ്​തതിനെ തുടർന്നുള്ള രാഷ്​ട്രീയ പോര്​ മുറുകുന്നു. വിഷയത്തിൽ കേന്ദ്രസർക്കാറിനെ പ്രതിക്കൂട്ടിലാക്കി ശക്തമായ തിരിച്ചുവരവ്​ നടത്തിയ രാഹുൽഗാന്ധിക്ക്​ കനത്ത പ്രഹരവുമായി ബി.ജെ.പി എം.പി രാജീവ്​ ചന്ദ്രശേഖർ രംഗത്തെത്തി.

വിമുക്ത ഭടൻമാർക്ക്​ ഒരു റാങ്ക്​ ഒരു പെൻഷൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ അഞ്ചു തവണ കോൺഗ്രസ്​ സർക്കാറിന്​ കത്തെഴുതിയിരുന്നു. 2010-2012  കാലയളവിൽ നാലു തവണ പ്രതിരോധ മന്ത്രിക്കും 2011ൽ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്കും കത്ത്​ നൽകിയിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. അന്ന്​ സർക്കാറിന്​ യാതൊരു താൽപര്യവുമില്ലാതിരുന്ന കാര്യമാണ്​ ബി.ജെ.പി സർക്കാർ നടപ്പാക്കിയപ്പോൾ ആരോപണവുമായി എത്തിയിരിക്കുന്നത്​.

2008 ൽ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആൻറണി ഒരു റാങ്ക്​ ഒരു പെൻഷൻ പദ്ധതി അംഗീകരിച്ചില്ലെന്ന കാര്യവും രാഹുൽ ഗാന്ധി ഒാർമ്മിക്കണമെന്ന്​ രാജീവ്​ ചന്ദ്രശേഖർ തുറന്ന കത്തിലൂടെ വ്യക്തമാക്കി.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajeev chandrasekharBJPBJP
News Summary - Wrote Five Letters to Congress on OROP, Got No Response: Rajya Sabha MP Rajeev Chandrashekhar
Next Story