പിതാവിനെതിരായ ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ ആരോപണം വ്യാജമെന്ന് സചിൻ പൈലറ്റ്
text_fieldsന്യൂഡൽഹി: പിതാവിനെതിരായ ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയുടെ ആരോപണത്തിനെതിരെ കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. മിസോറാമിൽ സചിന്റെ പിതാവ് ബോംബാക്രമണം നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ, അമിത് മാളവ്യയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ എയർഫോഴ്സ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ മിസോറാം തലസ്ഥാനമായ ഐസ്വോളിൽ സചിന്റെ പിതാവ് ബോംബുകളിട്ടെുവെന്നായിരുന്നു അമിത് മാളവ്യയുടെ ആരോപണം. ഇരുവരും പിന്നീട് എം.പിമാരായി മാറി. വോമാക്രണം നടത്തിയതിന് ഇരുവരേയും ഇന്ദിരാഗാന്ധി അഭിനന്ദിച്ചുവെന്നും അമിത് മാളവ്യ ആരോപിച്ചിരുന്നു.
തന്റെ പിതാവ് ബോംബിട്ടിട്ടുണ്ടെന്നും അത് കിഴക്കൻ പാകിസ്താനിൽ 1971ലെ യുദ്ധത്തിനിടെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1966 ഒക്ടോബർ 29നാണ് അദ്ദേഹം എയർഫോഴ്സിന്റെ ഭാഗമായതെന്നും സചിൻ പൈലറ്റ് പറഞ്ഞു. അമിത് മാളവ്യ പറഞ്ഞ സമയത്ത് അദ്ദേഹം എയർഫോഴ്സിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അവശ്വാസപ്രമേയ ചർച്ചക്കിടയിലും ഇന്ത്യൻ എയർഫോഴ്സിനെ ഉപയോഗിച്ച് മിസോറാമിനെ തകർക്കാൻ ഇന്ദിരാഗാന്ധി ശ്രമിച്ചുവെന്ന് മോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

