കോടതി വളപ്പിൽ പ്രഫ. കെ.എസ്. ഭഗവാനുനേരെ അഭിഭാഷകയുടെ ആക്രമണം
text_fieldsബംഗളൂരു: എഴുത്തുകാരനും യുക്തിവാദിയുമായ പ്രഫ. കെ.എസ്. ഭഗവാനുനേരെ കോടതിവളപ്പിൽ അഭിഭാഷക മഷിയെറിഞ്ഞു. പൊലീസുകാർ നോക്കിനിൽക്കെ ബംഗളൂരു സിറ്റി സിവിൽകോടതി വളപ്പിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഹിന്ദു ദൈവങ്ങളെ തള്ളിപ്പറയുന്നു എന്നാരോപിച്ചായിരുന്നു നഗരത്തിലെ അഭിഭാഷകയായ മീര രാഘവേന്ദ്രയുടെ ആക്രമണം.
സംഭവത്തിെൻറ വിഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ച അവർ കെ.എസ്. ഭഗവാനെതിരായ ആക്രമണത്തിെൻറ പേരിൽ എന്തു നടപടിയും നേരിടാൻ തയാറാണെന്നും പ്രതികരിച്ചു. മറ്റൊരു കേസിൽ ജാമ്യം തേടി കോടതിയിലെത്തിയതായിരുന്നു പ്രഫ. കെ.എസ്. ഭഗവാൻ. രാമായണത്തെയും മഹാഭാരതത്തെയും ആക്ഷേപിച്ചെന്ന് ആരോപിച്ച് 2015ലും അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.

