മോദിക്കെതിരെ ലേഖനമെഴുതിയ ആതിഷ് തസീറിെൻറ പൗരത്വ കാർഡ് റദ്ദാക്കി
text_fieldsന്യൂഡൽഹി: വിഖ്യാതമായ ടൈം മാഗസിനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭിന്നിപ്പിെൻറ തലവൻ’ എന്നു വിശേഷിപ്പിച്ച് ലേഖനമെഴുതിയ എഴുത്തുകാരൻ ആതിഷ് തസീറിെൻറ പൗരത്വ കാർഡ് ഇന്ത്യ റദ്ദാക്കി. അദ്ദേഹത്തിെൻറ പിതാവ് പാകിസ്താനിൽ ജനിച്ചയാളാണെന്ന കാരണ ം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നടപടി.
ഇന്ത്യന്‍ വംശജരാ യ വിദേശ പൗരന്മാര്ക്ക് വിസയില്ലാതെ ഇന്ത്യയില്‍ സഞ്ചരിക്കാനും താമസിക്കാനും ജോലിചെയ്യാനുമുള്ള ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡാണ് റദ്ദാക്കിയത്. മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്ലീന് സിങ്ങാണ് ആതിഷിെൻറ മാതാവ്.
പിതാവ് സൽമാൻ തസീർ പാകിസ്താനിൽ രാഷ്ട്രീയ നേതാവായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആതിഷ് ടൈമിൽ മോദിയെ വിമർശിച്ച് എഴുതിയ ലേഖനം ഏെറ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പാകിസ്താനി രാഷ്ട്രീയ കുടുംബാംഗമാണെന്നും അയാളുടെ വിശ്വാസ്യതക്ക് അത് മതിയെന്നുമായിരുന്നു ആതിഷിയുടെ ലേഖനത്തിനെതിരെ മോദി പ്രതികരിച്ചിരുന്നത്.
സംഭവം വിവാദമായതോടെ ടൈം മാഗസിനിലെ ആതിഷിെൻറ ലേഖനവും ഈ നടപടിയും തമ്മില്‍ ബന്ധമില്ലെന്നു പറഞ്ഞ് ആഭ്യന്തര മന്ത്രാലയം വക്താവ് രംഗത്തുവന്നു. താൻ ഇന്ത്യക്കാരനാണെന്നും എന്നാൽ, എെൻറ രാജ്യം എെന്ന പുറത്താക്കിയെന്നും ആതിഷ് പ്രതികരിച്ചു. ഇനി എനിക്ക് സ്വതന്ത്രമായി തെൻറ രാജ്യത്ത് വരാനോ തെൻറ കുടുംബാംഗങ്ങളെ കാണാനോ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
