ഇന്ത്യ ഗേറ്റിൽ അനിശ്ചിതകാല നിരാഹാരത്തിന് ഗുസ്തി താരങ്ങൾ
text_fieldsന്യൂഡൽഹി: നീതി ലഭിക്കും വരെ ഇന്ത്യ ഗേറ്റില്‍ നിരാഹാരം ഇരിക്കുമെന്ന് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചു. 38 ദിവസം നീണ്ട ജന്തർ മന്തറിലെ രാപ്പകൽ സമരം ഞായറാഴ്ച പൊലീസ് ബലപ്രയോഗത്തിലുടെ ഒഴിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഗേറ്റിൽ നിരാഹാരം പ്രഖ്യാപിച്ചത്.
രാജ്യത്തിനുവേണ്ടി ജീവന് ത്യജിച്ച രക്തസാക്ഷികളുടെ സ്മൃതി കുടീരമാണ് ഇന്ത്യ ഗേറ്റെന്നും ആ രക്തസാക്ഷികളോളം വരില്ലെങ്കിലും രാജ്യത്തെ പ്രതിനിധാനംചെയ്ത ഞങ്ങളുടെ മനസ്സും ആ സൈനികരുടേതിനു സമാനമാണെന്നും നിരാഹാര സമരം പ്രഖ്യാപിച്ചുകൊണ്ട് സാക്ഷി മലിക് ട്വിറ്ററിൽ കുറിച്ചു.
ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജൂൺ ഒന്നിന് രാജ്യവ്യാപക സമരം നടത്തുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളും അറിയിച്ചു.

