Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘‘മൂന്നാംഘട്ട ലോക്​ഡൗൺ...

‘‘മൂന്നാംഘട്ട ലോക്​ഡൗൺ വേണ്ടി വന്നത് തബ്​ലീഗുകാർ കൊറോണ പരത്തിയതിനാൽ’’

text_fields
bookmark_border
‘‘മൂന്നാംഘട്ട ലോക്​ഡൗൺ വേണ്ടി വന്നത് തബ്​ലീഗുകാർ കൊറോണ പരത്തിയതിനാൽ’’
cancel

ന്യൂഡൽഹി: തബ്​ലീഗ് ജമാഅത്തുകാർ കൊറോണ പരത്തിയതാനാലാണ് രാജ്യത്ത് മൂന്നാംഘട്ട ലോക്​ഡൗൺ വേണ്ടി വന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്തി മുഖ്​താർ അബ്ബാസ് നഖ്​വി.

തബ്​ലീഗ് ജമാഅത്തിൻെറ 'കുറ്റകരമായ അനാസ്ഥ'ക്ക് എല്ലാ മുസ്ലിമുകളെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പറയുമ്പോൾ തന്നെ, ആ സംഭവം രാജ്യം മുഴുവൻ കോവിഡ് 19 പരത്താൻ ഇടയാക്കിയിട്ടുണ്ടെന്ന് ഓർക്കണം. അവരുടെ 'കുറ്റകൃത്യം' എല്ലാ മുസ്ലിമുകളുടേതുമല്ല. ഒരു സംഘടനയുടെ അനാസ്ഥ കൊണ്ട് രാജ്യം മുഴുവനുമാണ് രോഗം പടർന്നത്. തബ്​ലീഗ് ജമാഅത്തുകാർ ഈ 'കുറ്റകരമായ അനാസ്ഥ' കാട്ടിയിരുന്നില്ലെങ്കിൽ രാജ്യത്ത് മൂന്നാംഘട്ട ലോക്​ഡൗൺ വേണ്ടി വരില്ലായിരുന്നു. ഇതിന് അവർക്ക് നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും നൽകേണ്ടതുണ്ട് - നഖ്​വി പറഞ്ഞു.

'ഇന്ത്യ ടുഡേ' സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചയായ 'ഇ-അജണ്ട ആജ്​തക്കി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയ സംഭവം കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ കോവിഡ് 19 പോരാട്ടത്തിൽ മുസ്ലിം സമുദായം നൽകുന്ന സംഭാവന വിലപ്പെട്ടതാണ്. സർക്കാർ നടപടികൾക്ക് മികച്ച സഹകരണമാണ് അവർ നൽകുന്നത്. റമദാൻ മാസത്തിൽ ഇഫ്​താർ സംഗമവും കൂട്ടപ്രാർഥനയുമൊക്കെ അവർ ഒഴിവാക്കി.

ദുരിതാശ്വാസ നിധിയിലേക്ക് വിവിധ വഖഫ് ബോർഡുകൾ 51 കോടി രൂപയാണ് സംഭാവന നൽകിയത്. രാജ്യത്തെ 16 ഹജ്ജ് ഹൗസുകൾ ക്വാറന്റീൻ കേന്ദ്രങ്ങൾക്കായി തുറന്നു കൊടുത്തെന്നും നഖ്​വി പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukhtar Abbas NaqviBJPtablighi Jamaath
News Summary - Wouldn't have needed Lockdown 3.0 if Tablighis didn't spread Covid-19: Mukhtar Abbas Naqvi
Next Story