Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഴിഞ്ഞയാഴ്​ച...

കഴിഞ്ഞയാഴ്​ച രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളിൽ പകുതിയും കേരളത്തിൽ; ആശങ്കയേറ്റി കണക്കുകൾ

text_fields
bookmark_border
covid 19
cancel

ന്യൂഡൽഹി: കഴിഞ്ഞയാഴ്ച രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളിൽ പകുതിയും കേരളത്തിൽ. കേന്ദ്രസർക്കാറാണ്​ കേരളത്തിന്​ ആശങ്കയേറ്റുന്ന കണക്കുകൾ പുറത്ത്​ വിട്ടത്​. രാജ്യത്തെ 37 ജില്ലകളിലാണ്​ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നത്​. ഇതിൽ 11 ജില്ലകളും കേരളത്തിലാണ്​. തമിഴ്​നാട്ടിലെ ഏഴ്​ ജില്ലകളിലും രോഗികളുടെ എണ്ണം ഉയരുകയാണ്​.

11 സംസ്ഥാനങ്ങളിലെ 44 ജില്ലകളിൽ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 10 ശതമാനത്തിന്​ മുകളിലാണ്​. കഴിഞ്ഞയാഴ്ച റിപ്പോർട്ട്​ ചെയ്​ത ​രാജ്യത്തെ ആകെ കോവിഡ്​ കേസുകളിൽ 51.51 ശതമാനമാണ്​ കേരളത്തിൽ സ്ഥിരീകരിച്ചത്​. ചില ജില്ലകളിൽ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നത്​ ആശങ്കയുണ്ടാക്കുന്നുണ്ട്​. ഇത്​ കർശനമായി നിയന്ത്രിക്കണമെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കി​.

86 ഡെൽറ്റ പ്ലസ്​ കേസുകളാണ്​ രാജ്യത്ത്​ സ്ഥിരീകരിച്ചത്​. ഇതിൽ 34 രോഗികളും മഹാരാഷ്​ട്രയിൽ നിന്നുള്ളവരാണ്​. കഴിഞ്ഞ ദിവസം രാജ്യത്ത്​ 28,204 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Worrying trend! Kerala reported more than half of India's total Covid cases in past seven days
Next Story