ഈ കുട്ടിക്ക് പോളിങ് ബൂത്തിൽ കാര്യമുണ്ട്
text_fieldsനാഗ്പുർ(മഹാരാഷ്ട്ര): കൊച്ചുകുട്ടികൾക്കെന്താ പോളിങ് ബൂത്തിൽ കാര്യം, ചോദിക്കാനാഞ്ഞവർ പലരുണ്ട്. ഈ കൊച്ചുപെണ്ണിനെ കണ്ടിട്ട് അങ്ങനെ ചോദിച്ചില്ലെങ്കിൽ എന്തെങ്കിലും പന്തികേടുണ്ടെന്ന് ഉറപ്പ്. പൊക്കക്കുറവിെൻറ കാര്യത്തിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയ ജ്യോതി അംഗെയാണ് വോട്ടുചെയ്യാനായി പോളിങ് ബൂത്തിലെത്തിയത്. രണ്ടടി ഒരിഞ്ചുകാരിയെ, അതായത് ഒരു വലിയ സ്കെയിലിെൻറ മാത്രം വലുപ്പമുള്ള ജ്യോതിയെ കണ്ടവർ കണ്ടവർ ചിരിച്ചുകൊണ്ട് ഇടംകൊടുത്തു.
അത്രക്ക് സുന്ദരമാണ് ആ ‘കൊച്ചു’പെണ്ണിെൻറ പുഞ്ചിരി. ചില്ലറക്കാരിയല്ല; അഭിനേത്രിയാണ് ഈ 25കാരി. വരിനിന്നുതന്നെയാണ് വോട്ടുചെയ്തത്. മടങ്ങുന്ന നേരത്ത്, കാമറകൾ മിന്നിയത് കണ്ടപ്പോൾ കുഞ്ഞിവിരലിലെ മഷിവര കാട്ടാൻ മടിച്ചില്ല. ‘‘ഓരോ വോട്ടും പ്രധാനമാണ്. അത് ചെയ്തശേഷം ബാക്കി കാര്യങ്ങളിലേക്ക് നീങ്ങൂ’’ എന്നൊരു വലിയ ഉപദേശവും ആ ചെറിയ വായിൽനിന്ന് വീണു. അമേരിക്കൻ-ഇറ്റാലിയൻ ടെലിവിഷൻ പരമ്പരയായ ബിഗ് ബോസ് ആറിലെ അഭിനേതാവ്, താരപദവിയുള്ള പാചകക്കാരി, സംരംഭക...ഇങ്ങനെ പലത് ചേർന്നാലാണ് ഈ കൊച്ചുമിടുക്കിയുടെ അഴകളവിെൻറ തലപ്പൊക്കമാകുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
