Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഈനാംപേച്ചിയെ...

ഈനാംപേച്ചിയെ ഗ്രാമവാസികളിൽനിന്ന്​ രക്ഷപ്പെടുത്തി -Video

text_fields
bookmark_border
ഈനാംപേച്ചിയെ ഗ്രാമവാസികളിൽനിന്ന്​ രക്ഷപ്പെടുത്തി -Video
cancel

റാഞ്ചി: ഝാർഖണ്ഡിലെ ഗ്രാമവാസികൾ പിടികൂടിയ ഈനാംപേച്ചിയെ കാട്ടിൽ തിരികെവിട്ട്​ ഫോറസ്​റ്റ്​ അധികൃതർ. ലോകത്തു തന്നെ ഏറ്റവും കൂടുതൽ അനധികൃതമായി വിൽപ്പന നടത്തുന്ന ജീവിയാണ്​ ഈനാംപേച്ചി. ഏഷ്യയിലും ആഫ്രിക്കയിലും കാണപ്പെടുന ്ന ഈനാംപേച്ചി ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ്​.

ഝാർഖണ്ഡിലെ രംഗാചപഡ്​ ഗ്രാമവാസികൾ വയലിൽനിന്നുമാണ്​ ഇതിനെ പിടികൂടിയതെന്ന്​ യുനൈറ്റഡ്​ ന്യൂസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്യുന്നു. ഈനാംപേച്ചിയെ പിടികൂടിയതറിഞ്ഞ ഒരു സംഘം ആളുകൾ സമീപത്തെ പൊലീസ്​ സ്​റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.

ഇന്ത്യൻ ഫോറസ്​റ്റ്​ സർവിസിലെ സുസാന്ത നന്ദ എന്ന ഉദ്യോഗസ്​ഥനാണ്​ ഗ്രാമവാസികളിൽ ഒരാൾ ഈനാംപേച്ചിയുടെ വാലിൽ പിടിച്ച്​ നിൽക്കുന്ന വിഡിയോ പുറത്തുവിട്ടത്​. ‘‘ഈ ജീവി കഠിനമായ പ്രയാസം അനുഭവിക്കുന്നുണ്ട്​. എങ്കിലും ജീവിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളെല്ലാം വിഡിയോയിൽ പകർത്തണം. കാരണം നമ്മൾ ജീവിക്കുന്ന കാലമിതായതിനാൽ തന്നെ’ അദ്ദേഹം വിഡിയോയുടെ അടിക്കുറിപ്പായി പങ്കുവെച്ചു. ഗ്രാമവാസികളിൽനിന്നും രക്ഷപ്പെടുത്തിയ ഈനാംപേച്ചിയെ ഫോറസ്​റ്റ്​ വിഭാഗം വനത്തിൽ ഉപേക്ഷിച്ചു.

ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്ന ഈനാംപേച്ചിയെ വൻതോതിൽ വിൽപ്പന നടത്തുന്നുണ്ട്​. മരുന്നിനുവേണ്ടിയും ഇറച്ചിക്കുവേണ്ടിയും ഇവ ഉപയോഗിക്കുന്നു. വൻ വിലയാണ്​ ഇൗനാംപേച്ചിക്ക്​ ഈടാക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newspangolinAnteater
News Summary - World's Most Trafficked Mammal Rescued In Jharkhand -India news
Next Story