ഇമാൻ അഹമദിെൻറ ഭാരം 140 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതർ
text_fieldsമുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ ഇൗജിപ്ഷ്യൻ വനിത ഇമാൻ അഹമദിെൻറ ഭാരം 140 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതർ. മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ഭാരം കുറക്കുന്നതിനായുള്ള ഇമാെൻറ ചികിൽസ നടക്കുന്നത്. 358 കിലോ ഗ്രാമാണ് ഇമാെൻറ ഇപ്പോഴത്തെ ഭാരമെന്ന് ആശുപത്രി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഫെബ്രുവരി 11ാം തിയതി പ്രത്യേകം തയാറാക്കിയ വിമാനത്തിലാണ് ഇമാൻ ചികിൽസക്കായി മുംബൈയിലെത്തിയത്.
കുറഞ്ഞ കലോറിയിലുള്ള ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ഇേപ്പാൾ ഇമാന് നൽകുന്നതെന്ന് ആശുപത്രി അറിയിച്ചു. ഭക്ഷണം വായിലൂടെ നൽകുന്നതിൽ ബുദ്ധിമുട്ടുകളുള്ളതിനാൽ ട്യൂബിലൂടെയാണ് ഇമാന് ഭക്ഷണം നൽകുന്നത്. ചികിൽസക്കായി ആശുപത്രിയിലെത്തുേമ്പാൾ 500 കിലോയായിരുന്നു ഇമാെൻറ ആകെ ശരീര ഭാരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
