Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുത്തൻ പ്രതീക്ഷകളുമായി...

പുത്തൻ പ്രതീക്ഷകളുമായി 2019നെ വരവേറ്റ്​ ലോകം

text_fields
bookmark_border
പുത്തൻ പ്രതീക്ഷകളുമായി 2019നെ വരവേറ്റ്​ ലോകം
cancel

ന്യൂഡൽഹി: സംഭവബഹുലമായ ഒരു വർഷത്തിന്​ കൂടി വിട നൽകി പുതുവർഷത്തെ വരവേറ്റ്​ ലോകം. സമോവ, ടോംഗോ കിരിബാതി ദ്വീപ ികളിലാണ്​ ആദ്യമായി പുതുവർഷമെത്തിയത്​. തൊട്ടുപിന്നാലെ ന്യൂസിലാൻഡിലും ആസ്​ട്രേലിയയും ​പുതുവർഷമെത്തി. ദക്ഷിണ കൊറിയ, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളോടെയാണ്​ 2019നെ സ്വാഗതം ചെയ്​തത്​.

ഇന്ത്യയിലും പുതുവർഷ ആഘോഷങ്ങൾക്ക്​ കുറവൊന്നുമുണ്ടായിരുന്നില്ല. പനാജി, മുംബൈ, ഡൽഹി, ബംഗളൂരു തുടങ്ങിയ രാജ്യത്തിലെ പ്രധാനനഗരങ്ങളിലെല്ലാം പുതുവർഷത്തോട്​ അനുബന്ധിച്ച്​ വൻ ആഘോഷങ്ങൾ നടന്നു. നഗരങ്ങളിൽ കനത്ത സുരക്ഷയിലാണ്​ ആഘോഷങ്ങൾ പുരോഗമിക്കുന്നത്​.

കേരളത്തിന്​ മറക്കാനാവാത്ത മുറിവുകൾ സമ്മാനിച്ചാണ്​ 2018 കടന്നു പോയത്​. നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ നിന്ന്​ കേരളം ഇനിയും മോചിതമായിട്ടില്ല. എങ്കിലും ദു:ഖങ്ങളെല്ലാം മറന്ന്​ കേരളവും പുതുവർഷത്തെ വരവേറ്റു.​ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്​ തുടങ്ങിയ നഗരങ്ങളിലെല്ലാം പുതുവർഷ ആഘോഷങ്ങൾക്ക്​ പൊടി പൊടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new yearmalayalam news2019Kerala News
News Summary - World welcome new year-World news
Next Story