ഇന്ത്യയിൽ കുടിവെള്ളത്തിന്റെ ഗുണമേന്മ മെച്ചപ്പെട്ടു –ലോക ജല കൗൺസിൽ
text_fieldsവാഷിങ്ടൺ: അഞ്ചുവർഷത്തിനിടയിൽ ഇന്ത്യയിലെ കുടിവെള്ളത്തിെൻറ ഗുണമേന്മ മെച്ചപ്പെട്ടതായി ലോക ജലകൗൺസിൽ അധ്യക്ഷൻ ബെനെഡിറ്റോ ബ്രഗ.
ഇന്ത്യയുൾപ്പെടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ലോക ജലകൗൺസിൽ ജലബോധവത്കരണം സംബന്ധിച്ച് സർവേ നടത്തിയിരുന്നു. ബ്രസീലിയൻ തലസ്ഥാനമായ ബ്രസീലിയയിൽ 2018 മാർച്ചിൽ നടക്കാനിരിക്കുന്ന എട്ടാമത് ലോക ജലഫോറത്തിന് മുന്നോടിയായാണ് സർവേ നടത്തിയത്.
എല്ലാവർക്കും ജലവും ശുചിത്വവും ഉറപ്പാക്കാനുള്ള യു.എന്നിെൻറ സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാൻ വേണ്ടത് ചെയ്തുകഴിഞ്ഞിട്ടില്ലെന്നാണ് മൂന്നിലൊന്നിലേറെ ഇന്ത്യക്കാർ വിശ്വസിക്കുന്നതെന്ന് സർവേ വെളിപ്പെടുത്തുന്നു. അഞ്ചുവർഷത്തിനിടക്ക് ശുദ്ധജലമേഖലയിൽ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാൽ, ഇനിയും ചെയ്തുതീർക്കാനുണ്ട്. ആഗോളതലത്തിൽ ശുദ്ധജലവും ശുചിത്വവും ഉറപ്പാക്കാനുള്ള പോരാട്ടം സർക്കാറുകൾ നയിക്കണമെന്നാണ് നാലിൽ മൂന്ന് ഏഷ്യക്കാരും വിശ്വസിക്കുന്നതെന്നും ബെനെഡിറ്റോ ബ്രഗ പറഞ്ഞു.
സ്വച്ഛ് ഭാരത് പദ്ധതിയെ അദ്ദേഹം പ്രകീർത്തിച്ചു. തങ്ങൾ ശുദ്ധമല്ലാത്ത കുടിവെള്ളമാണ് ഉപയോഗിക്കുന്നതെന്നും ആമാശയവീക്കം തുടങ്ങിയ േരാഗങ്ങൾ വരുന്നത് അതിനാലാണെന്നും 31 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നതായി സർവേയിൽ പറയുന്നു. ശുദ്ധജലത്തിനായി സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് സർവേയിൽ പെങ്കടുത്ത 62 ശതമാനം ഇന്ത്യക്കാരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
