വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് 2024; മികച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും
text_fieldsന്യൂഡൽഹി: യു.കെ ആസ്ഥാനമായുള്ള പ്രസിദ്ധീകരണമായ ടൈംസ് ഹയർ എജ്യുക്കേഷൻ മാഗസിൻ പ്രഖ്യാപിച്ച വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച സ്ഥാപനമായ ബംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc). 91 ഇന്ത്യൻ സർവകലാശാലകളാണ് ഈ വർഷം പട്ടികയിൽ ഇടംനേടിയത്. ഇന്ത്യയിൽ നിന്നുള്ള 75 സ്ഥാപനങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം റാങ്കിങ്ങിൽ ഇടംപിടിച്ചത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട റാങ്കിങ്ങാണ് ഇന്ത്യക്ക് ഈ വർഷം. 2024-ലെ ലോക സർവകലാശാല റാങ്കിങ്ങിൽ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും 2017 ന് ശേഷമാണ് വീണ്ടും ആഗോള റാങ്കിലേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കഴിഞ്ഞാൽ, അണ്ണാ യൂനിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്‌ലാമിയ, മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി, ശൂലിനി യൂനിവേഴ്‌സിറ്റി ഓഫ് ബയോടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് സയൻസസ് എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച സ്ഥാപനങ്ങൾ.
അലിഗഡ് മുസ്ലീം സർവകലാശാല കഴിഞ്ഞ വർഷം 801-1000 ബാൻഡിൽ നിന്ന് 601-800 ലേക്ക് ഉയർന്നു. കോയമ്പത്തൂരിലെ ഭാരതിയാർ സർവകലാശാല കഴിഞ്ഞ വർഷം 801-1000 ബാൻഡിൽ നിന്ന് 601-800 ബാൻഡിലേക്ക് മാറി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗുവാഹത്തി (ഐ.ഐ.ടി ഗുവാഹത്തി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഇന്ത്യൻ സ്‌കൂൾ ഓഫ് മൈൻസ്) ധൻബാദ് എന്നിവ ലോകത്തിലെ മികച്ച 800 സർവകലാശാലകളിൽ ഇടംനേടി.
ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും പട്ടികയിൽ ആദ്യമായി ഇടംനേടി. അതേസമയം, റാങ്കിങ്ങിന്റെ സുതാര്യതയിലും നിലവാരത്തിലും സംശയം ഉന്നയിച്ച് നിരവധി പ്രമുഖ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടർച്ചയായ നാലാം വർഷവും റാങ്കിംഗ് ബഹിഷ്‌കരിച്ചു.
അളഗപ്പ സർവകലാശാല, ഭാരതിയാർ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവാഹത്തി, കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി, ഭുവനേശ്വർ, പഞ്ചാബ് യൂണിവേഴ്സിറ്റി, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അമൃത വിശ്വവിദ്യാപീഠം, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി, ഡൽഹി സർവകലാശാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, പൂനെ, യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം എനർജി സ്റ്റഡീസ്, ഡെറാഡൂൺ ,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തിരുച്ചിറപ്പള്ളി, സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്സിറ്റി എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റു യൂനിവേഴ്സിറ്റികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

