മതേതരം എന്ന വാക്ക് വൻ നുണയാണ് - ആദിത്യനാഥ്
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഉപയോഗിക്കുന്ന മതേതരം എന്ന വാക്ക് വൻ നുണയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ നശിപ്പിച്ചത് ഇൗ വാക്കാണ്. ചരിത്രത്തെ നശിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം വലിയ കുറ്റമാണെന്നും യോഗി പറഞ്ഞു. റായ്പൂരിലെ ദൈനിക് ജാഗരൺ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിക്കിടെ വർഗ്ഗീയത- മതേതരം എന്നീ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം മുതൽ ഉപയോഗിക്കുന്ന വൻ നുണയാണ് മതേതരം എന്ന വാക്ക്. ഇൗ നുണക്ക് ജൻമം നൽകിയവരും അത് ഉപയോഗിക്കുന്നവരും ഇൗ രാജ്യത്തോടും ജനങ്ങളോടും മാപ്പ് പറയണം. ഒരു സമൂഹത്തിനും മതേതരമാകാൻ സാധിക്കില്ല. അതേസമയം, രാഷ്ട്രീയ വ്യവസ്ഥക്ക് വർഗപരമായ നിഷ്പക്ഷത പുലർത്താം. സർക്കാർ പരിപാടികളിൽ ഒരു വിഭാഗത്തിെൻറ പ്രാർഥന മാത്രം മതിയെന്ന് പറയുന്നത് ശരിയല്ല. യു.പിയിൽ 22 കോടി ജനങ്ങളുടെ സുരക്ഷയുടെയും മറ്റും ഉത്തരവാദിത്തം തനിക്കാണ്. പേക്ഷ, താനിവിെട ഇരിക്കുന്നത് ഏതെങ്കിലും സമുദായത്തെ നശിപ്പിക്കാനല്ല. നിങ്ങൾക്ക് പക്ഷം പിടിക്കാതിരിക്കാം, പക്ഷേ, മതേതരനാകാനാകില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സ്വാർഥ താത്പര്യത്തിനു വേണ്ടി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുെട വികാരം വെച്ചാണ് കോൺഗ്രസ് കളിച്ചത്. മതത്തിെൻറയും ജാതിയുെടയും ഭാഷയുടെയും അടിസ്ഥാനത്തിൽ കോൺഗ്രസ് രാജ്യത്തെ വിഭജിച്ചു. ചിലിടത്ത് തീവ്രവാദം, ചിലയിടത്ത് നക്സലിസം, ചിലയിടത്ത് വിഘടനവാദം... നാം ഇപ്പോഴും അതിന് വലിയ വില കൊടുത്തു കൊണ്ടിരിക്കുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം രാജ്യം ഒന്നടങ്കം ഒരു കുടുംബമാണെന്നും യോഗി പറഞ്ഞു.
‘പാകി’ എന്ന വാക്ക് ഏറ്റവും വലിയ നിന്ദയായാണ് യൂറോപ്പ് കാണുന്നത്. പാകിസ്താൻ എന്ന വാക്ക് തന്നെ അധിക്ഷേപത്തിെൻറ പര്യായമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
