Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പ്രതിരോധം:...

കോവിഡ്​ പ്രതിരോധം: ഇന്ത്യക്ക്​ നന്ദിയറിച്ച്​ ലോകാരോഗ്യ സംഘടന

text_fields
bookmark_border
കോവിഡ്​ പ്രതിരോധം: ഇന്ത്യക്ക്​ നന്ദിയറിച്ച്​ ലോകാരോഗ്യ സംഘടന
cancel

വാഷിങ്​ടൺ: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ ഇടപെടലിന്​ നന്ദിയറിച്ച്​ ലോകാരോഗ്യ സംഘടന. കോവിഡിനെ പ്രതിരോധിക്കുന്നതിന്​ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നൽകുന്ന പിന്തുണക്ക്​ നന്ദിയറിയിക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്​ടർ ട്വീറ്റ്​ ചെയ്​തു.

ഒരുമിച്ച്​ പ്രവർത്തിച്ചാൽ മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാവു. അറിവുകൾ പങ്കുവെച്ച്​ വൈറസിനെ നമുക്ക്​ ഇല്ലാതാക്കാം. അതുവഴി ആളുകളുടെ ജീവൻ രക്ഷിക്കാമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും ബ്രസീൽ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ കോവിഡ്​ വാക്​സിന്‍റെ വിതരണം നടത്തിയിരുന്നു. ദക്ഷിണാ​ഫ്രിക്കക്കും ഇന്ത്യയുടെ കോവിഡ്​ വാക്​സിൻ വൈകാതെ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

നേരത്തെ കോവിഡ്​ പ്രതിരോധത്തിൽ ഇന്ത്യയുടെ സഹായത്തിന്​ നന്ദിയറിയിച്ച്​ ബ്രസീൽ പ്രസിഡന്‍റ്​ ജെയിർ ബോൾസ​നാരോയും രംഗ​െതത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHO​Covid 19
News Summary - World Health Organization thanks India
Next Story