Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോകാരോഗ്യ ദിനം:...

ലോകാരോഗ്യ ദിനം: പൗരൻമാർക്ക് നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് അക്ഷീണം പ്രയത്നിക്കുകയാണെന്ന് പ്രധാനമന്ത്രി

text_fields
bookmark_border
ലോകാരോഗ്യ ദിനം: പൗരൻമാർക്ക് നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് അക്ഷീണം പ്രയത്നിക്കുകയാണെന്ന് പ്രധാനമന്ത്രി
cancel
camera_alt

നരേന്ദ്ര മോദി

Listen to this Article

ന്യൂഡൽഹി: ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരൻമാർക്ക് നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി സർക്കാർ അക്ഷീണം പ്രയത്നിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച പ്രധാനമന്ത്രി അവരുടെ കഠിനാധ്വാനമാണ് നമ്മെ സംരക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

രാജ്യത്തെ പൗരൻമാർക്ക് മികച്ച ഗുണനിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി ഇന്ത്യയുടെ ആയുഷ്മാൻ ഭാരത് ആണെന്നും അതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പി.എം ജൻ ഔഷധി പോലുള്ള പദ്ധതികൾ ജനങ്ങൾക്ക് മുന്നിലേക്ക് സമർപ്പിക്കുമ്പോൾ തനിക്ക് വളരെ സന്തോഷം തോന്നുന്നു. താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യ സംരക്ഷണം ദരിദ്രർക്കും ഇടത്തരക്കാർക്കും ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യ ശൃംഖലയെ മുഴുവനായി ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ 8 വർഷത്തിനിടെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ വലിയ വളർച്ചയുണ്ടായി. നിരവധി പുതിയ മെഡിക്കൽ കോളേജുകൾ വന്നു. പ്രാദേശിക ഭാഷകളിൽ മെഡിസിൻ പഠനം സാധ്യമാക്കാനുള്ള തന്‍റെ സർക്കാരിന്‍റെ ശ്രമങ്ങൾ എണ്ണമറ്റ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറകുനൽകുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Health Day
News Summary - World Health Day: Affordable healthcare has ensured significant savings for poor, middle class, says PM Modi
Next Story