Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പ്രതിരോധം:...

കോവിഡ്​ പ്രതിരോധം: ഇന്ത്യക്ക്​ വീണ്ടും ലോകബാങ്കി​െൻറ 100 കോടി ഡോളർ 

text_fields
bookmark_border
കോവിഡ്​ പ്രതിരോധം: ഇന്ത്യക്ക്​ വീണ്ടും ലോകബാങ്കി​െൻറ 100 കോടി ഡോളർ 
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളിൽ ഇന്ത്യക്ക്​ വീണ്ടും ലോകബാങ്കി​​െൻറ സഹായം. 100 കോടി ഡോളറാണ്​  സഹായധനമായി അനുവദിച്ചത്​. 

ഏപ്രിൽ ആദ്യവാരത്തിലും ഇന്ത്യക്ക്​ 100 കോടി ഡോളർ അടിയന്തരസഹായം അനുവദിച്ചിരുന്നു. പരിശോധന​ കിറ്റ്​, വ​െൻറിലേറ്റർ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനും പുതിയ ഐ​െസാലേഷൻ വാർഡുകൾ തയാറാക്കാനുമായിരുന്നു സഹായം അനുവദിച്ചത്​. 

സാമൂഹിക സുരക്ഷ പ്രവർത്തനങ്ങൾക്കും ഗ്രാമീണമേഖലയുടെ വികസനത്തിനുമാണ്​ വീണ്ടും ധനസഹായം നൽകിയത്​. രണ്ടുഘട്ടങ്ങളിലായാണ്​ പണം ലഭിക്കുക. ആദ്യഘട്ടത്തിൽ ലഭിക്കുന്ന 5600 കോടിയിലേറെ രൂപ ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രിയുടെ ഗരീബ്​ കല്യാൺ യോജനയുടെ ഫണ്ടിനായി വകയിരുത്താം. രണ്ടാംഘട്ടമായി ലഭിക്കുന്ന 1900 കോടിയിലേറെ രൂപ പ്രാദേശിക വികസനത്തിനും ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world bankSupportcovid 19India News
News Summary - World Bank approves another $1 billion to support India’s fight against COVID-19
Next Story