ദിവസവും പത്തു മണിക്കൂർ ജോലി, ആഴ്ചയിൽ 48 മണിക്കൂർ; തൊഴിൽ സമയത്തിൽ മാറ്റം വരുത്തി തെലങ്കാന
text_fieldsഹൈദരാബാദ്: ജോലി സമയം ആഴ്ചയിൽ 48 മണിക്കൂറാക്കി പ്രഖ്യാപിച്ച് തെലങ്കാന ഗവൺമെന്‍റ്. ദിവസവും 10 മണിക്കൂറും. പുതിയ തീരുമാനം ജൂലൈ 8 മുതൽ നടപ്പിലാവും. 1988ലെ തെലങ്കാന ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ 16, 17 സെക്ഷൻ പ്രകാരമാണ് പുതിയ തീരുമാനം. ഭക്ഷണശാലകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ പണിയെടുക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് നിയമം.
നിശ്ചിത സമയത്തിൽ കൂടുതൽ പണിയെടുക്കുന്നവർക്ക് അതിനുള്ള വേതനം നൽകണമെന്നും അറിയിച്ചു. ഇതുപ്രകാരം ഒരു ജീവനക്കാർക്കും ഇടവേളയില്ലാതെ 6 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വരില്ല. ഇടവേളയുൾപ്പെടെ ഒരു ദിവസത്തെ ജോലി സമയം 12 മണിക്കൂറിൽ കൂടാനും പാടില്ല. ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്താൽ മതിയാകും. അധിക സമയം ജോലി ചെയ്താൽ അതിനും ശമ്പളം. എന്നാൽ ഈ അധിക സമയം എന്നത് 3 മാസത്തിൽ 144 മണിക്കൂറിലധികമാകാനും പാടില്ല.
നിലവിലെ തൊഴിൽ നിയമത്തിലെ മാറ്റം സർക്കാറിന്‍റെ തൊഴിലാളി അനുകൂല നിലപാടിന്‍റെ സൂചന ആയാണ് കണക്കാക്കുന്നത്. പലകമ്പനികളും ജോലി സമയം വർധിപ്പിക്കണമെന്ന് വാദിക്കുന്നതിനിടയിലാണ് തെലങ്കാന സർക്കാറിന്‍റെ നിലവിലെ തീരുമാനം. ജൂണിൽ ആന്ധ്രാപ്രദേശിലും തൊഴിൽ സമയം പത്തു മണിക്കൂറാക്കി കൊണ്ടുള്ള പ്രഖ്യാപനം വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

