ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; രണ്ട് പേർക്ക് ദാരുണാന്ത്യം
text_fieldsപ്രതീകാത്മക ചിത്രം
ചെന്നൈ: ശിവകാശിക്ക് സമീപമുള്ള സുപ്രീം ഫയർവർക്സിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചിദംബരപുരം സ്വദേശികളായ മാരിയപ്പൻ (43), മുത്തുമുരുകൻ (40) എന്നിവരാണ് മരിച്ചത്. സരോജ (52), ശങ്കരവേലു (53) എന്നിവർക്കാണ് പരിക്കേറ്റത്. 90 ശതമാനം പൊള്ളലേറ്റ ഇരുവരെയും വിരുതുനഗർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടക്കനിർമാണത്തിനുള്ള രാസവസ്തുക്കൾ മാറ്റുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. മേയിൽ മറ്റൊരു പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ പത്ത് പേർക്ക് ജീവൻ നഷ്ടപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ശിവകാശിയിൽ റെവന്യൂ അധികൃതർ നടത്തിയ പരിശോധനയിൽ, 22 ടൺ നിരോധിച്ച ബേരിയം നൈട്രേറ്റ് സംഭരിച്ചുവച്ചതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

