ലോക്ഡൗണിനുശേഷവും ഐ.ടി മേഖലയിൽ ‘വർക്ക് ഫ്രം ഹോം’ –ക്രിസ് ഗോപാലകൃഷ്ണൻ
text_fieldsബംഗളൂരു: ലോക്ഡൗണിനുശേഷം സാധാരണ നിലയിലേക്ക് മടങ്ങിയാലും പത്ത് ലക്ഷത്തിലേറെ ഐ. ടി ജീവനക്കാർ വീടുകളിലിരുന്നുതന്നെ ജോലി ചെയ്യേണ്ടിവരുമെന്ന് കരുതുന്നതായി ഐ.ടി രംഗത്തെ അതികായനായ ക്രിസ് ഗോപാലകൃഷ്ണൻ.
‘സ്റ്റേ അറ്റ് ഹോം’ കാലത്തോടെ വീട്ടിലിരുന്ന് ഓഫിസ് ജോലി ചെയ്യുന്നതിലേക്ക് ആളുകളെ പരിവർത്തിപ്പിക്കാൻ ഐ.ടി സേവനമേഖല സജ്ജമാവുകയാണ്.
സാങ്കേതിക സൗകര്യങ്ങളുള്ള വലിയൊരളവ് ജീവനക്കാർ ഈ തരത്തിൽ തൊഴിൽ ചെയ്യും. ഉപഭോക്താക്കളുടെ അനുമതിയോടെ തെന്ന വ്യവസായ പ്രക്രിയകൾ മാറ്റത്തിന് വിധേയമാവുകയാണെന്നും ഇൻഫോസിസിെൻറ സഹ സ്ഥാപകൻ കൂടിയായ ഗോപാലകൃഷ്ണൻ പറഞ്ഞു.
ഐ.ടി മേഖലയിൽ തൊഴിൽ നഷ്ടം സംഭവിക്കാനിടയില്ല. ശമ്പളം വെട്ടിക്കുറക്കൽ ഉണ്ടായേക്കുമെന്ന സൂചനയും അദ്ദേഹം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
