'പുതുച്ചേരിയിൽ നടന്നത് മഹാരാഷ്ട്രയിൽ നടക്കില്ല'; ബി.ജെ.പിയെ വെല്ലുവിളിച്ച് ശിവസേന
text_fieldsമുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ശിവസേന മുഖപത്രം സാമ്ന. പുതുച്ചേരിയിൽ കോൺഗ്രസ്-ഡി.എം.കെ സർക്കാറിനെ താഴെയിറക്കിയതുപോലെ മഹാരാഷ്ട്രയിൽ നടക്കില്ലെന്ന് സാംമ്നയുടെ എഡിറ്റോറിയലിലൂടെ ശിവസേന വ്യക്തമാക്കി.
മഹാരാഷ്ട്ര സർക്കാറിനെ താഴെയിറക്കാമെന്നത് ബി.ജെ.പിയുടെ ഒരു സ്വപ്നമായി തുടരും. കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല മഹാരാഷ്ട്രയെന്ന് ബി.ജെ.പി മനസ്സിലാക്കണം. ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്സ് എന്നിവയെ ബി.ജെ.പി തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കായി വിനിയോഗിക്കുകയാണ്. ഒരുകാലത്ത് ആധിപത്യമുണ്ടായിരുന്ന ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഒന്നുമല്ലാതായെന്നും സാമ്ന എഡിറ്റോറിയലിൽ പറയുന്നു.
ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യമാണ് നിലവിൽ മഹാരാഷ്ട്ര ഭരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ശിവസേന-ബി.ജെ.പി സഖ്യം മുൻതൂക്കം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സേന പിണങ്ങിപ്പിരിയുകയായിരുന്നു. ശിവസേനക്ക് 57ഉം എൻ.സി.പിക്ക് 53ഉം കോൺഗ്രസിന് 44ഉം എം.എൽ.എമാരാണുള്ളത്. ബി.ജെ.പിക്ക് തനിച്ച് 105 എം.എൽ.എമാരുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

