Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകീറിയ വസ്ത്രവുമായി...

കീറിയ വസ്ത്രവുമായി തണുത്ത് വിറച്ച് മൂന്ന് പെൺകുട്ടികൾ; ടീഷർട്ട് മാത്രം ധരിക്കാൻ തീരുമാനമെടുത്തത് വിശദീകരിച്ച് രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel

ചണ്ഡീഗഡ്: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെ ഉത്തരേ​ന്ത്യയിലെ വസ്ത്രധാരണമായിരുന്നു വലിയ ചർച്ചാ വിഷയം. കൊടുംതണുപ്പിലും ടീഷർട്ട് മാത്രം ധരിച്ച് എങ്ങനെയാണ് മുന്നോട്ടുപോകുന്ന​തെന്നായിരുന്നു രാഹുൽ നേരിട്ട ചോദ്യം. അതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി ഇ​പ്പോൾ.

ജനങ്ങൾ എന്നോട് ചോദിക്കുന്നത് ഈ തണുപ്പത്ത് എങ്ങനെയാണ് ടീഷർട്ട് മാത്രം ധരിക്കുന്നത്, തണുപ്പ് അനുഭവപ്പെടു​ന്നില്ലേ എന്നാണ്. യാത്ര തുടങ്ങിയപ്പോൾ ​കേരളത്തിൽ ചൂടായിരുന്നു. മധ്യപ്രദേശിലേക്ക് എത്തിയപ്പോൾ ചെറുതായി തണുപ്പ് തുടങ്ങി.

ഈ തണുപ്പിനിടെ ഒരു ദിവസം മൂന്ന് പാവപ്പെട്ട പെൺകുട്ടികൾ എന്റെ അടുത്ത് വന്നു. ഞാൻ അവരെ ​ചേർത്തുപിടിച്ചപ്പോൾ അവർ തണുപ്പുകൊണ്ട് വിറക്കുന്നുണ്ടായിരുന്നു. കീറിയ വസ്ത്രങ്ങളാണ് അവർ ധരിച്ചിരുന്നത്. നല്ല വസ്ത്രം പോലും ധരിക്കാനുണ്ടായിരുന്നില്ല. ആ ദിവസമാണ് ഞാൻ ടീഷർട്ട് മാത്രമേ ധരിക്കുകയുള്ളു എന്ന തീരുമാനം എടുത്തത്. അതിനുശേഷം എനിക്ക് തണുത്തിട്ടില്ല.- രാഹുൽ ഗാന്ധി വ്യക്തമാക്കി.

തന്റെ വസ്ത്രധാരണത്തെ കുറിച്ചല്ല, ഭാരത് ജോഡോ യാത്രയിൽ തന്നോടൊപ്പം യാത്ര ചെയ്ത പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും കീറിയ വസ്ത്രങ്ങളെ കുറിച്ചാണ് യഥാർഥത്തിൽ ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - "Won't Wear Sweater Until...": Rahul Gandhi On T-Shirt In Biting Cold
Next Story