Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നർമദ യാത്രക്കു ശേഷം പക്കോഡ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല- ദിഗ്വിജയ് സിങ്
text_fieldsbookmark_border
ജബാൽപൂർ: നർമദ പരിക്രം യാത്രക്കു ശേഷം പക്കോഡ വിറ്റുനടക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. താനൊരു രാഷ്ട്രീയ പ്രവർത്തകനാണ്. നർമദ യാത്രക്കു ശേഷം പക്കോഡ വിൽക്കാനൊന്നും തീരുമാനിച്ചിട്ടില്ലെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിെൻറ ഭാഗമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ്ങിെൻറ നേതൃത്വത്തിൽ നർമദ നദിക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ നടത്തുന്ന പ്രയാണത്തിന് അടുത്ത മാസം തുടക്കമാകും. സജീവ രാഷ്ട്രീയത്തിലേക്ക് എത്താനുള്ള ദിഗ്വിജയ് സിങ്ങിെൻറ നീക്കമാണ് നർമദ പരിക്രം യാത്രയെന്നാണ് സൂചന.
Next Story
