ബംഗാളിലെ മുഴുവൻ ആളുകളും എസ്.ഐ.ആർ പൂരിപ്പിച്ച് നൽകുന്നത് വരെ താനുമത് ചെയ്യില്ല- മമത
text_fieldsമമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ ഭയന്ന് ഒരാൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ തീവ്രവോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ രൂക്ഷപ്രതികരണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എസ്.ഐ.ആറിന്റെ ഭാഗമായി തന്റെ വീട്ടിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിച്ച് നൽകില്ലെന്ന് മമത ബാനർജി പറഞ്ഞു. പശ്ചിമബംഗാളിലെ എല്ലാവരും പൂരിപ്പിച്ച് നൽകിയതിന് ശേഷമേ താനും അത് ചെയ്യുകയുളളുവെന്ന് മമത പറഞ്ഞു.
എന്റെ വീടിനടുത്തുള്ള ബി.എൽ.ഒ വന്ന് വീട്ടിൽ എത്ര വോട്ടുകൾ ഉണ്ടെന്ന് അന്വേഷിച്ചു. അതിനനുസരിച്ചുള്ള അപേക്ഷ ഫോമുകൾ നൽകി. ബി.എൽ.ഒ ഡ്യൂട്ടിയുടെ ഭാഗമായാണ് ഫോമുകൾ നൽകിയത്. എന്നാൽ, താൻ അത് പൂരിപ്പിച്ച് നൽകില്ലെന്നും ബംഗാളിലെ മുഴുവൻ ജനങ്ങളും ചെയ്തതിന് ശേഷം മാത്രമേ താനുമത് ചെയ്യുകയുള്ളുവെന്ന് മമത ബാനർജി പറഞ്ഞു.
വിവിധ മാധ്യമങ്ങളും പത്രങ്ങളും ഞാൻ വീട്ടിൽ നിന്ന് പുറത്തുവന്ന് ബിഎൽഒയുടെ കൈയിൽ പിടിച്ചുവെന്നും ഫോം വാങ്ങിച്ചുവെന്നും റിപ്പോർട്ട് ചെയ്തു. ഈ വാർത്ത പൂർണ്ണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
ഭവാനിപുര്‍ നിയമസഭാ മണ്ഡലത്തിലെ 77-ാം നമ്പര്‍ ബൂത്തിന്റെ ചുമതലയുള്ള ബിഎല്‍ഒ ബുധനാഴ്ച മമതയുടെ വീട്ടില്‍ നേരിട്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മമത എന്യൂമറേഷന്‍ ഫോം കൈപ്പറ്റിയതായ പ്രചാരണമുണ്ടായത്. എന്നാല്‍ തന്റെ വീട്ടിലെത്തിയ ബിഎല്‍ഒ ഫോം വിതരണം ചെയ്തതായി സ്ഥിരീകരിച്ച മമത, താന്‍ നേരിട്ട് സ്വീകരിച്ചുവെന്ന പ്രചാരണത്തെയാണ് തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

