Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Pegasus
cancel
Homechevron_rightNewschevron_rightIndiachevron_rightപെഗസസ് ഉപയോഗിച്ച്​ ഫോൺ...

പെഗസസ് ഉപയോഗിച്ച്​ ഫോൺ ചോർത്തിയോ ഇല്ലയോ എന്ന്​ പറയാനാകില്ല -കേന്ദ്രം സുപ്രീംകോടതിയിൽ

text_fields
bookmark_border

ന്യൂഡൽഹി: പെഗസസ്​ വിഷയത്തിൽ വിശദമായ സത്യവാങ്​മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ചോർത്തൽ ന​ടന്നോ ഇല്ലയോ എന്ന്​ അന്വേഷിക്കാൻ സർക്കാറുമായി ബന്ധമില്ലാത്ത വിദഗ്​ധ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്നും കേന്ദ്രം അറിയിച്ചു.

'ഒരു പ്രത്യേക സോഫ്​റ്റ്​വെയർ ഉപയോഗിച്ചോ ഇല്ലയോ എന്ന്​ സത്യവാങ്​മൂലത്തിലൂടെ പൊതു സംഭാഷണ വിഷയ​മാ​ക്കാൻ സാധിക്കില്ല. ഏത്​ സോഫ്​റ്റ്​വെയറാണ്​ ഉപയോഗിച്ചതെന്ന്​ ചില പ്രത്യേക സംഘങ്ങളോ ഭീകര സംഘടനകളോ അറിയാൻ പാടില്ല' -സോളിസിറ്റർ ജനറൽ തുഷാർ മെഹ്​ത കോടതിയിൽ പറഞ്ഞു.

'ഞങ്ങൾ വിദഗ്​ധരുടെ ഒരു സമിതി രൂപീകരിക്കും. തങ്ങളുടെ നമ്പർ ചോർത്തിയെന്ന്​ ആരോപിക്കുന്നവരുടെ പരാതി അന്വേഷിക്കാം. കമ്മിറ്റി റിപ്പോർട്ട്​ കോടതിയുടെ മുമ്പിൽവെക്കാം' -സോളിസിറ്റർ ജനറൽ പറഞ്ഞു.

എന്നാൽ പെഗസസ്​ ഉപയോഗിച്ച്​ ചോർത്തൽ സംബന്ധിച്ച രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിൽ ഇടപെടില്ലെന്ന്​ സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ നിയമവിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന്​ പരിശോധിക്കാമെന്നും കോടതി അറിയിച്ചു. പെഗസസ്​ വിഷയത്തിൽ സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ട്​ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ​ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.

​വിഷയവുമായി ബന്ധപ്പെട്ട്​ ലഭ്യമായ എല്ലാ വസ്​തുതകളും വിവരങ്ങളും വെള​ിപ്പെടുത്തേണ്ടത്​ കേന്ദ്രത്തിന്‍റെ കടമയാണെന്ന്​ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാമിന്​ വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ കോടതിയിൽ പറഞ്ഞു. മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ സർക്കാറും പരാതിക്കാരും കോടതിയുടെ കണ്ണും കാതുമാകണമെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ നിങ്ങളോട്​ ഒന്നും പറയില്ലെന്നാണ്​ കേന്ദ്രത്തിന്‍റെ നിലപാട്​. പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന കാര്യം വെളിപ്പെടുത്തുന്നത്​ രാജ്യസുരക്ഷയുടെ കാര്യമല്ല. എന്നാൽ പെഗസസ്​ ഉപയോഗിക്കുകയും അവരുടെ ലക്ഷ്യം സാധാരണക്കാരാകുകയും ചെയ്യുന്നത്​ വളരെ ഗുരുതരമാണ്​' -സിബൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pegasussupreme courtPegasus spyware
News Summary - Wont file detailed affidavit on Pegasus spyware issue Centre tells Supreme Court
Next Story