Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പ്രായം 80 കടന്നു, ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സിദ്ധരാമയ്യ

text_fields
bookmark_border
https://www.madhyamam.com/tags/siddaramaiah
cancel
camera_alt

സിദ്ധരാമയ്യ

മൈസൂരു: ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മത്സരരംഗത്തുണ്ടാകില്ലെന്ന് തുറന്നു പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. 2028 ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രായം 80 കടന്ന സാഹചര്യവും ചൂണ്ടിക്കാട്ടി.

മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ മത്സരിക്കുമോ എന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കും വിരാമമായി.

അടുത്തിടെ ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥാ പ്രകാശനച്ചടങ്ങിൽ അഞ്ചാം നിരയിൽ ഇരുന്ന സംഭവത്തെക്കുറിച്ചും സിദ്ധരാമയ്യ പ്രതികരിച്ചു.

ചടങ്ങിൽ സിദ്ധരാമയ്യക്ക് പിൻനിരയിൽ ഇരിപ്പിടം നൽകിയതിനെച്ചൊല്ലി ബി.ജെ.പിയും ജെ.ഡി.എസും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി, ‘ചടങ്ങിന് വൈകിയാണ് എത്തിയത്. അതുകൊണ്ടാണ് പിന്നിലെ നിരയിൽ ഇരിക്കേണ്ടിവന്നത്’ - സിദ്ധരാമയ്യ പറഞ്ഞു.

തന്നെ പാർട്ടി അവഗണിച്ചുവെന്ന വാദവും അദ്ദേഹം തള്ളി. ഇരിപ്പിടവുമായി ബന്ധപ്പെട്ട വിവാദത്തിന് മറ്റു രാഷ്ട്രീയ അർഥങ്ങളൊന്നുമില്ലെന്നും വൈകിയെത്തിയതാണ് പിന്നിൽ ഇരിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാഷ്ട്രീയ പ്രവർത്തനം തുടരുമെന്ന് സിദ്ധരാമയ്യ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

‘പൊതുരംഗത്ത് സജീവമായി തുടരും. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടും. ജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശബ്ദമുയർത്തും.’ -എന്നാണ് മുമ്പ് പറഞ്ഞത്.

ഏതാനും മാസങ്ങൾക്ക് മുമ്പ്, തെരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്ന് മാറിനിൽക്കുമെന്ന് അദ്ദേഹം സൂചന നൽകിയിരുന്നു.

2028 ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തനിക്ക് പ്രായം 82 ആകുമെന്നും പഴയതുപോലെ പ്രവർത്തിക്കാൻ ആരോഗ്യവും ഊർജവും അനുവദിക്കില്ലെന്നുമാണ് അന്ന് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പുകളിൽ പണത്തിന്റെ സ്വാധീനം വർധിക്കുന്നതിനെക്കുറിച്ചും അന്ന് വിമർശനം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ മേയിൽ, നേതൃമാറ്റത്തിന്റെ ഭാഗമായി സിദ്ധരാമയ്യ രാജിവെച്ചതോടെയാണ് കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേറ്റത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story