Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡോ കഫീൽ ഖാൻ
cancel
Homechevron_rightNewschevron_rightIndiachevron_rightയോഗി സർക്കാറിന്​...

യോഗി സർക്കാറിന്​ മുമ്പിൽ ന​ട്ടെല്ല്​ വളക്കില്ല, യു.പി വിട്ടുപോകുകയും ഇല്ല -ഡോ. കഫീൽ ഖാൻ

text_fields
bookmark_border

ന്യൂഡൽഹി: ജയിലിലെ ശാരീരിക പീഡനങ്ങളെ സംബന്ധിച്ച്​ വീട്ടുകാർക്ക്​ എഴുതിയ കത്തുകളിൽ പരാമർശിക്കാറില്ലായിരുന്നുവെന്ന്​ ഡോ. കഫീൽ ഖാൻ. അവർക്ക്​ കൂടുതൽ വേദന സമ്മാനിക്കാൻ ആഗ്രഹിക്കാത്തതിനാൽ എല്ലാ​യ​്​പ്പോഴും എനിക്ക്​ സുഖമാണെന്ന്​ അറിയിച്ചുകൊണ്ടിരുന്നതായും 'ദ ക്വിൻറ്​' ഓൺ​ൈലൻ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ ​കഫീൽ ഖാൻ പറഞ്ഞു.

ജയിൽ മോചിതനാക്കാൻ ഉത്തരവിട്ട സെപ്​റ്റംബർ ഒന്നിലെ അലഹാബാദ്​ ഹൈകോടതി വിധിയോട്​ അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇത്തരം ക്രൂര നിയമങ്ങൾക്ക്​ ഇരയായി ജയിലിൽ കിടക്കുന്നവർക്ക്​ മുമ്പിൽ ഈ വിധി ഒരു മാതൃകയാണെന്നും ​കഫീൽ ഖാൻ കൂട്ടിച്ചേർത്തു. ജയിലിൽവെച്ച്​ നിരന്തരം അപമാനിക്കുകയും ഉ​പദ്രവിക്കുകയും ചെയ്​തു. ചിലപ്പോൾ വിചിത്ര ചോദ്യങ്ങൾ ചോദിച്ചെത്തി. ചില ദിവസങ്ങളിൽ വിശപ്പ്​ മൂലം ഒരു രോഗിയെപ്പോലെ അലറിക്കരഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്​ഡൗൺ ഏർപ്പെടുത്തി​യതോടെ മാസങ്ങ​േളാളം കുടുംബത്തെ കാണാൻ കഴിയാതെവന്നു. യു.പി സർക്കാരി​െൻറ അധികാരപരിധിയിൽവരുന്ന ജയിലി​െൻറ നില വളരെ പരിതാപകരമാണ്​. ഒരു ബാരക്കിൽ 150ഓളം തടവുകാരെയാണ്​ പാർപ്പിച്ചിരിക്കുന്നത്​. സാമൂഹിക അകലം ഉൾപ്പെടെ പാലിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും ഡോ. കഫീൽ ഖാൻ പറഞ്ഞു.

ഞാൻ ഒരിക്കലും ന​ട്ടെല്ല്​ വളക്കില്ല. യു.പി വിട്ടുപോകാനും ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ശരിയാണെങ്കിൽ, തെറ്റുചെയ്​തിട്ടില്ലെങ്കിൽ 'അതേ, ഞാനൊരു തെറ്റും ചെയ്​തിട്ടില്ലെ'ന്ന് മറ്റുള്ളവരുടെ കണ്ണിലേക്ക്​ നോക്കി പറയണമെന്ന്​ ജനങ്ങളോട്​ പറയാൻ ഞാൻ ആഗ്രഹിക്കുന്നു - കഫീൽ ഖാൻ കൂട്ടിച്ചേർത്തു.

ത​െൻറ അറസ്​റ്റിനും ജയിലിൽ അടച്ചതിനും പിന്നിൽ മൂന്നു കാരണങ്ങളു​ണ്ടെന്ന്​ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൊരഖ്​പൂരിലെ ബി.ആർ.ഡി ആശുപത്രിയിൽ ഓക്​സിജ​െൻറ അഭാവം മൂലം ജീവൻ നഷ്​ടപ്പെട്ട 60 കുഞ്ഞുങ്ങൾക്ക്​ നീതി ലഭ്യമാകണമെന്ന്​ താൻ ആവശ്യ​െപ്പട്ടിരുന്നു. അതിനുശേഷം യോഗി ആദിത്യനാഥ്​ സർക്കാറി​നെ ആരോഗ്യ രംഗത്തെ അശ്രദ്ധയും അഴിമതിയും ചൂണ്ടിക്കാട്ടി പ്രതികൂട്ടിൽ നിർത്തി. പിന്നീട്​ നിരന്തരം മെഡിക്കൽ ക്യാമ്പുകൾ നടത്തുകയും രാജ്യ​​ത്തെ ആരോഗ്യ സംവിധാനങ്ങളുടെ പിഴവ്​ ചൂണ്ടിക്കാണിക്കുകയും ചെയ്​തു. ഇക്കാരണങ്ങളാകാം യു.പി സർക്കാറിനെ പ്രകോപിച്ചതെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ജയിലിൽനിന്ന്​ ഇറങ്ങിയ ശേഷം കുടുംബത്തി​െൻറ സുരക്ഷയെ കരുതി ജന്മസ്​ഥലമായ ഗോരഖ്​പുരിലേക്ക്​ പോയിരുന്നില്ല. ഇൗ സമയം കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി ത​െൻറ കുടുംബത്തിനെ ഫോൺ വിളിച്ചിരുന്നു. അവരുടെ സഹായത്തോടെ മഥുരയിൽനിന്ന്​ രാജസ്​ഥാൻ അതിർത്തിയായ ഭരത്​പൂരിലെത്തിയതായും അദ്ദേഹം പറഞ്ഞു.

ആ സമയം അതൊരു വലിയ സഹായമായിരുന്നു. രാത്രി ജയ്​പൂരിലെത്തിയാൽ ഇനി ​എന്തുചെയ്യുമെന്നത്​ ഞങ്ങളുടെ മുന്നിലൊരു ചോദ്യ ചിഹ്​നമായിരുന്നു. എന്നാൽ അതിനെ ചുറ്റിപ്പറ്റി ചില വ്യാജ പ്രചരണങ്ങളും നടന്നു. ഞാൻ ഒരു​ രാഷ്​ട്രീയ പാർട്ടിയിലും ചേരുന്നില്ല, അത്തരത്തിലൊരു ആഗ്രഹവും തനി​ക്കില്ലെന്ന്​ അദ്ദേഹം കൂട്ടി​േച്ചർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP GovtKafeel KhanUttar PradeshYogi Adityanath
News Summary - Wont Bend Before UP Govt Kafeel Khan
Next Story